ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവും റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുത്തല്‍’. റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച് ചോദിച്ചു. പിന്നീട് മറുപടിയായി, ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ജയ്പൂരിലെ മഹാറാണി കോളേജില്‍ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടയിലും രാഹുല്‍ വിവാഹത്തെകുറിച്ചുള്ള ചോദ്യം നേരിട്ടിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി, തൻ്റെ ജോലിക്കും കോണ്‍ഗ്രസ് പാർട്ടിക്കുമായി താൻ പൂർണ്ണമായും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു ഗാന്ധിയുടെ മറുപടി.
ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു. കുടകിലെ ഗൊണികൊപ്പാൾ സ്വദേശികളായ നിഷാദ്,…
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം പിടിയിലായ ഗോവിന്ദചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. …
മലപ്പുറം: റോഡിലെ കുഴിയിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ്…
മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക്…
ബെംഗളൂരു: ടി ജോൺ കോളേജ് ഓഫ് നേഴ്സിംഗിലെ സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റ് 'AETHERIA 2K25'…
വയനാട്: താമരശേരി ചുരത്തിന് സമീപം പോലീസ് വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളിൽ നിന്ന് താഴേക്ക് ചാടി. വൈത്തിരി…