ബെംഗളൂരു: നടൻ ദർശൻ തൂഗുദീപ ഉള്‍പ്പെടെ 17 പ്രതികള്‍ക്കെതിരെ രേണുകസ്വാമി വധക്കേസില്‍ ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. എല്ലാ കോണുകളില്‍ നിന്നും കേസ് അന്വേഷിച്ചതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. 231 സാക്ഷി മൊഴികള്‍ അടങ്ങുന്ന 3991 പേജുള്ള കുറ്റപത്രം 24-ാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചു.
ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇൻസ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചെന്നാരോപിച്ച് അതിക്രൂരമായാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ദർശന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു രേണുകാസ്വാമി. യുവാവിനെ അതിക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. രേണുകാസ്വാമിയെ ഷോക്കേല്‍പ്പിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു.
രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തില്‍ ജനനേന്ദ്രിയം തകർത്തതായും പോലീസ് പറഞ്ഞിരുന്നു. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേർ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറൻസിക് റിപ്പോർട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
TAGS: DARSHAN | CHARGE SHEET | KARNATAKA
SUMMARY: Renukaswamy murder case; Chargesheet filed against 17 accused including Kannada actor Darshan
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…