മോസ്കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തകർന്നത്. വിമാനത്തില്‍ 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടെന്നാണ് വിവരം.
അൻ്റോണോവ് 24 എന്ന പേരിലുള്ള യാത്രാവിമാനം ടിൻഡ വിമാനത്താവളത്തില്‍ ഇറങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. നേരത്തെ റഷ്യൻ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് എയർ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരാണ് ആദ്യം സ്ഥിരീകരിച്ചത്. വിമാനം ചൈനയോട് ചേർന്നുള്ള അമുർ മേഖലയിലെ ടിൻഡയിലേക്ക് അടുക്കുന്നതിനിടെ ആശയവിനിമയം നിലയ്ക്കുകയായിരുന്നു.
തുടർന്ന് വിമാനം കണ്ടെത്താനായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അമുർ മേഖലയില്‍ കണ്ടെത്തിയെന്നും തീപിടിച്ച നിലയിലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
SUMMARY: Russian passenger plane crashes, all 50 passengers dead
കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…
കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ…
കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…
കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…
ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവില്‍ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്.…
തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ…