പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടം. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകടത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. കർണാടകയിലെ ഭന്ദിയാ ജില്ലയില്‍ കെആർ പേട്ട താലൂക്കില്‍നിന്നുള്ള കിരണ്‍ (21), ഭരത് (22), നാഗേഷ് (45), ലിങ്ക രാജ് (42) എന്നിവരാണ് പരുക്കേറ്റവർ.
ഇവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇറക്കം ഇറങ്ങി വരുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മണ്‍തിട്ടയിലിടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു.
SUMMARY: Sabarimala pilgrims’ bus overturns; four Karnataka nationals injured
ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്. രാജീവ്…
ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച…
ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ 'കേളി'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ്…
വയനാട്: വയനാട്ടില്‍ സിപ്‌ലൈന്‍ പൊട്ടി അപകടമുണ്ടായി എന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അഷ്‌കര്‍…
തിരുവനന്തപുരം: പതിനാറുകാരനെ ഐ എസ് ഐ എസ്സിൽ ചേരാൻ പ്രേരിപ്പിച്ച പരാതിയിൽ. കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു എ പി…
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്കിയത് നീട്ടി ഹൈക്കോടതി. കേസില്‍…