KERALA

കേരളത്തില്‍ 2.86 കോടി വോട്ടര്‍മാര്‍; 34,745 വോട്ടുകൾ നീക്കി, സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ളിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകളാണ് പുതിയതായി ചേർത്തത്. സംസ്ഥാനത്ത് ആകെയുള്ളത് 2,86,6271 വോട്ടർമാർ. 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.

അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബർ 21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധി അവസാനിക്കും. തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഡിസംബർ 9,11 തീയതികളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13ന്.
SUMMARY: 2.86 crore voters in Kerala; 34,745 votes removed, supplementary voter list released

NEWS DESK

Recent Posts

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്‌‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…

4 minutes ago

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

1 hour ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

2 hours ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

3 hours ago

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…

4 hours ago