Categories: KERALATOP NEWS

കുമരകത്ത് കാർ ആറ്റിൽ വീണ് 2 പേർക്ക് ദാരുണാന്ത്യം; ചതിച്ചത് ഗൂഗിൾ മാപ്പ് എന്ന് സംശയം

കോട്ടയം: കുമരകം-ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട്​ പാലത്തിന്​ താഴെ കാർ ആറ്റിലേക്ക്​ വീണ് 2 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസക്കാരനായ മലയാളി കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് (48), ബദ്‌ലാപൂർ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ (27) എന്നിവരാണ് മരിച്ചത്. താനെയിൽ നിന്ന് അവധിയാഘോഷിക്കാനാണ് ഇരുവരുമെത്തിയത്.

തിങ്കളാഴ്ച രാത്രി 8.45 ഓടെ ആര്‍പ്പുക്കര കൈപ്പുഴമുട്ടിലാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴിവന്ന് നേരെ ആറ്റില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. പിന്നീട് കാര്‍ കണ്ടെത്തി കരയ്‌ക്കെത്തിച്ച് ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്നും ഗൂഗിള്‍ മാപ്പ് നോക്കിയെത്തി അപകടത്തില്‍പ്പെട്ടതാവാമെന്നും പോലീസ് പറഞ്ഞു.
<br>
TAGS : CAR ACCIDENT
SUMMARY : 2 killed in car accident in Kumarakam

Savre Digital

Recent Posts

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

16 minutes ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

1 hour ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

2 hours ago

നടി ആക്രമിക്കപ്പെട്ട കേസ്; വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…

3 hours ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…

3 hours ago

മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…

3 hours ago