ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് മരിച്ചു. ചിക്കമഗളുരു കൊപ്പ താലൂക്കിലാണ് സംഭവം. സീമ (6), രാധിക (2) എന്നിവരാണ് മരിച്ചത്. കിണറ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടികൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
ഇവരുടെ അമ്മ മധ്യപ്രദേശ് സ്വദേശിനിയായ സുനിത മക്കളെ വീട്ടിൽ നിർത്തി വയലിൽ പണിക്ക് പോയതായിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊപ്പ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Two children die after falling into well while playing
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…