തിരുവനന്തപുരം: പുത്തൻതോപ്പ് കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ് തിരയില്‍ പെട്ടത്. മൂന്നുപേർ അപകടത്തില്‍പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.
അഞ്ചംഗ സംഘമാണ് കടലില്‍ കുളിക്കാനായി ഇറങ്ങിയത്. ഇതില്‍ മൂന്നുപേർ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആസിഫ് എന്ന വിദ്യാർഥിയെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാല്‍, നബീലിനെയും അഭിജിത്തിനെയും കണ്ടെത്താനായില്ല.
രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കഠിനംകുളം പോലീസും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. അപകടത്തില്‍പ്പെട്ട ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: 2 students missing after going swimming in the sea
തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ…
കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതില്‍ ഹർജി സമർപ്പിച്ചു.…
ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…
കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…