ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനക്ക് വൻ വിജയം. സംയുക്ത സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതല്‍ നീണ്ടുനിന്ന ദൗത്യത്തിനാണ് ഇപ്പോള്‍ സമാപനം ആയിരിക്കുന്നത്. ഉധംപൂരിലെ ബൻസന്ത്ഗഢ് പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ ദൗത്യം ആരംഭിച്ചതിനെത്തുടർന്ന് രണ്ട് ഭീകരർ വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
വിദൂരവും ദുർഘടവും ആയ ഈ വനമേഖല വൈകാതെ തന്നെ സംയുക്ത സുരക്ഷാസേന വളഞ്ഞ് തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചു. തീവ്രവാദികളുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങളെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ദുർഘടമായ വനമേഖലയില്‍ ഓപ്പറേഷൻ ആരംഭിച്ചത്.
ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർ നടത്തുന്ന ‘ഓപ്പറേഷൻ കിയ’യുടെ ഭാഗമായാണ് സുരക്ഷാസേന ഈ വിദൂരവും ദുർഘടവുമായ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നത്. തീവ്രവാദികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ജമ്മുകശ്മീർ പോലീസും സിആർപിഎഫും ഈ ദൗത്യത്തില്‍ സേനയ്ക്കൊപ്പം ചേർന്നു.
SUMMARY: Encounter with security forces; 2 terrorists killed in Jammu and Kashmir
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…