LATEST NEWS

തെലങ്കാനയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. വിക്രാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിൽ 70-ഓളം യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരിൽ പത്ത് സ്ത്രീകളും പത്തുമാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന ലോറിയും തമ്മിൽ ആയിരുന്നു അപകടം ഉണ്ടായത്.

കുട്ടിയിടിച്ചതിന് പിന്നാലെ ലോറിയും ലോറിയിലുണ്ടായിരുന്ന വസ്തുക്കളും ബസ്സിലെ യാത്രക്കാരുടെ മുകളിൽ വീഴുകയായിരുന്നു. ഇതാണ് 20 ഓളം പേര് മരിക്കാൻ ഇടയാക്കിയത്. അപകടത്തിൽ രണ്ട് വാഹനത്തിലെയും ഡ്രൈവർമാർ മരിച്ചു കൂടാതെ ഒട്ടേറെപേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
പരുക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. വിവിധ മന്ത്രിമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ വീതം സാമ്പത്തികസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

SUMMARY: 20 killed in lorry-bus collision in Telangana

NEWS DESK

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

5 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

5 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

6 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

6 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

6 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

6 hours ago