ബെംഗളൂരു: കർണാടകയിൽ വന്യമൃഗങ്ങളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തുന്ന സംഭവം വീണ്ടും. തുമക്കൂരുവിലെ മധുഗിരിയിൽ കൃഷിയിടത്തിൽ 20 മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. 3 ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തത്. വിഷം കൊടുത്തു കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷിക്കുമെന്നും വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു.
ജൂണിൽ ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കടുവകളെ വിഷം നൽകി കൊലപ്പെടുത്തിയ 3 പേർ അറസ്റ്റിലായിരുന്നു. ജൂലൈയിൽ ബന്ദിപുരിൽ കടുവ സംരക്ഷണ കേന്ദ്രത്തിനു സമീപം 20 കുരങ്ങന്മാരെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
SUMMARY: 20 peacocks found dead in Tumakuru; probe ordered.
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമാകുന്ന സാഹചര്യത്തില്‍, സമരങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗം താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.…
കോഴിക്കോട്: ചുരം യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന്…
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക.…
തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സിഎംഡി മാസ്റ്ററിങ് ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ് (സിപിഎസ്) വിഷയത്തിൽ ഏകദിന പരിശീലനം…
പാലക്കാട്: കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ…
കണ്ണൂർ: കേന്ദ്ര സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്ന്…