KARNATAKA

കൃഷിയിടത്തിൽ 20 മയിലുകൾ ചത്തനിലയിൽ; വിഷം കൊടുത്തതെന്ന് സംശയം

ബെംഗളൂരു: കർണാടകയിൽ വന്യമൃഗങ്ങളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തുന്ന  സംഭവം വീണ്ടും. തുമക്കൂരുവിലെ മധുഗിരിയിൽ കൃഷിയിടത്തിൽ 20 മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. 3 ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തത്. വിഷം കൊടുത്തു കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷിക്കുമെന്നും വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു.

ജൂണിൽ ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കടുവകളെ വിഷം നൽകി കൊലപ്പെടുത്തിയ 3 പേർ അറസ്റ്റിലായിരുന്നു. ജൂലൈയിൽ ബന്ദിപുരിൽ കടുവ സംരക്ഷണ കേന്ദ്രത്തിനു സമീപം 20 കുരങ്ങന്മാരെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

SUMMARY: 20 peacocks found dead in Tumakuru; probe ordered.

WEB DESK

Recent Posts

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

32 minutes ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

1 hour ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

3 hours ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

4 hours ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

5 hours ago