പാലക്കാടൻ കൂട്ടായ്മയുടെ കുടുംബ സംഗമം

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുടെ നാലാം കുടുംബ സംഗമം ഞായറാഴ്ച  ടി സി  പാളയം ഹൊയ്സാല നഗറിലെ നാട്യ പ്രിയ നൃത്ത ക്ഷേത്രയിൽ വെച്ച് നടന്നു.  പ്രശസ്ത സാഹിത്യകാരൻ പി ആർ  നാഥനും  പ്രശസ്ത നാടക കലാകാരൻ ശ്രീ പ്രേമദാസൻ എസ്  വിയും ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. എം  വേണുഗോപാൽ  സ്വാഗതം പറഞ്ഞു.  കെ പി ഉണ്ണി അധ്യക്ഷത വഹിച്ചു.. രവീന്ദ്രൻ കല്ലേകുളങ്ങര കൂട്ടായ്മയുടെ റിപ്പോർട്ടും  രതി വേണു മഹിളാ വിഭാഗത്തിന്‍റെ  റിപ്പോർട്ടും അവതരിപ്പിച്ചു. കെ. മുരളി നന്ദി രേഖപ്പെടുത്തി. രാവിലെ മഹിളാ വിഭാഗത്തിന്‍റെ  സമൂഹ വിഷ്ണു സഹസ്ര നാമജപത്തോടു തുടങ്ങിയ പരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.  പ്രസിഡന്റിന്‍റെ പുരസ്ക്കാരം നേടിയ  ധന്യ രവി,  പാലക്കാട്‌ നിന്നും ലേ ലഡാക് വരെ ഒറ്റക്ക് മോട്ടോർ സൈക്കിൾ സവാരി നടത്തി തിരിച്ചെത്തിയ ലക്ഷ്മി,  മിസ്റ്റർ ഇന്ത്യ റണ്ണർ ജേതാവ് ശ്രീ നാരായൺ ദാസ്,  സാമൂഹിക പ്രവർത്തകൻ  ശ്രീ  ബാലകൃഷ്ണൻ എന്നിവരെ സദസ്സിൽ ആദരിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം പുതുശ്ശേരി ജനാർദ്ദനന്റെ നാടൻ പാട്ടുകളും  നാടൻ  കലകൾ അടങ്ങിയ ഗ്രാമ ചന്തവും ഉണ്ടായിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.