Follow the News Bengaluru channel on WhatsApp

ജോലി വാഗ്ദാനം ചെയ്ത് 19കാരിയ്ക്ക് പീഡനം; കേസെടുത്ത് പോലിസ്

ബെംഗളുരു: ജോലി വാഗ്ദാനം ചെയ്ത് പത്തൊമ്പതുകാരിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ബംഗ്ലാദേശി യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ബംഗ്ലാദേശിലെ നരെയ്തല്‍ ജില്ലയില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ യുവതിയെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പരിചയപ്പെട്ട ഒരു സ്ത്രീ ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബെംഗളുരുവിലെത്തിക്കുകയായിരുന്നു.

ശേഷം ഇവരെ വീട്ടിലെത്തി പൂട്ടിയിടുകയും നാലുദിവസത്തോളം പലരും പീഡിപ്പിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവതി യെലഹങ്ക പോലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇവരെ ട്രാപ്പിലാക്കിയ സ്ത്രീയെ കുറിച്ചോ വീടിനെ കുറിച്ചോ പീഡിപ്പിച്ചവരെ കുറിച്ചോ വിശദാംശങ്ങള്‍ ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയെ വനിതാശിശുക്ഷേമ വകുപ്പിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.