ക്രൈം സിരീസ് തലക്ക് പിടിച്ചു;കുട്ടിയെ തട്ടിക്കൊണ്ടുപോയ 21 കാരന്‍ അറസ്റ്റില്‍

ബെംഗളുരു: ടിവിയില്‍ ക്രൈംസീരിസ് കണ്ട് പ്രചോദിതനായ യുവാവ് പതിനൊന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. ബസവനഗുഡി ബുള്‍ ടെമ്പിള്‍ റോഡ് സ്വദേശി ചിരാഗ് ആര്‍ മേത്ത (21)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നഗരത്തിലെ വന്‍കിട ബിസിനസുകാരന്റെ മകനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ശേഷം അഞ്ച് ലക്ഷം രൂപ മാതാപിതാക്കളോട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.എല്ലാദിവസവും വൈകീട്ട് വീട്ടുജോലിക്കാരനാണ് സ്‌കൂളില്‍ വിളിക്കാനെത്തുന്നത്. ഇത് നിരീക്ഷിച്ച് മനസിലാക്കിയ പ്രതി പിതാവിന്റെ സുഹൃത്താണെന്ന വ്യാജേന വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

പിന്നീട് കുട്ടിയോട് പിതാവിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ച് മനസിലാക്കി ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപ തന്നാല്‍ മകനെ വിട്ടുതരാമെന്നും വിവരം പോലിസിനെ അറിയിക്കരുതെന്നും പ്രതി ഭീഷണിപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ പിതാവ് കോട്ടണ്‍പേട്ട് പോലിസില്‍ പരാതി നല്‍കി. ഇവര്‍ പ്രതിയെ പിടികൂടാനായി വിവിധ ടീമുകള്‍ രൂപീകരിച്ചു. ശേഷം ഫോണ്‍ ടവര്‍ തിരിച്ചറിഞ്ഞു.

സെന്റ് മാര്‍ക്ക് റോഡിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയായ ഇരുപത്തിയൊന്നുകാരന്‍ ചിരാഗ് വാതുവെപ്പ്,ചൂതാട്ടം എന്നിവയ്ക്ക് പണം കണ്ടെത്താനാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലിസ് പറഞ്ഞു. ടിവിയിലെ ക്രൈം സിരീസ് ആണ് പ്രതിക്ക് പ്രചോദനമായതെന്നും പ്രതി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.