മലയാളി സംവിധായകർ ഒരുക്കുന്ന മറാത്തി ചിത്രം. നായകനായി ശ്രീശാന്ത്

മലയാളി സംവിധായകർ ഒരുക്കുന്ന മറാത്തി ചിത്രത്തിൽ പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു. മുംബൈച്ച വടാ പാവ് എന്നാണ് ചിത്രത്തിൻ്റെ പേര്. പ്രശസ്ത പരസ്യചിത്ര സംവിധായകനായ മെഹറലി പൊയിലുങ്ങൽ ഇസ്മയിലും പ്രവാസിയും ചലചിത്ര നിർമ്മാതാവായ പി.കെ അശോകനുമാണ് കഥയും തിരക്കഥ യുമൊരുക്കി ചിത്രം  സംവിധാനം ചെയ്യുന്നത്.

വ്യത്യസ്തവും പുതുമയുമുള്ള പ്രമേയമാണ് ”മുംബൈച്ച വടാ പാവ്” പറയുന്നത്. തന്റെ മികച്ച കഥാപാത്രമാണ് മുംബൈച്ച വടാ പാവിലേതെന്ന് ശ്രീശാന്ത് പറഞ്ഞു. ഒട്ടേറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണിത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ് ”മുംബൈച്ച വടാ പാവ്” എന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സമീപകാല മറാത്തി ചിത്രങ്ങളില്‍ നിന്നും പ്രമേയംകൊണ്ട് തികച്ചും വ്യത്യസ്തമാണ് ”മുംബൈച്ച വടാ പാവ്” എന്ന് സംവിധായകരായ പി. കെ. അശോകനും മെഹറലി പോയിലുങ്ങല്‍ ഇസ്മയിലും പറഞ്ഞു. പൂനെ, നാസിക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും.

ശ്രീശാന്തിന് പുറമെ മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നു. കൂടാതെ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.