Follow the News Bengaluru channel on WhatsApp

സർജാപുര മലയാളി സമാജം ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : സർജാപുര മലയാളി സമാജം ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ തുറകളിലെ പ്രഗത്ഭർ അണിനിരന്ന കളിമുറ്റം ക്യാമ്പിൽ 150 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

രാവിലെ 8:30 ന് ആരംഭിച്ച “വൃക്ഷ പരിചയം ” പരിപാടി മധു വാര്യർ നയിച്ചു. പലതരം വൃക്ഷങ്ങളെ പരിചയപ്പെടുത്തിയതും അവയുടെ പ്രയോജനങ്ങളും മറ്റു കൗതുകകരമായ വിവരങ്ങളും എല്ലാവരും ഒരുപോലെ ആസ്വദിച്ചു. J P നഗർ ആസ്ഥാനമായുള്ള കെൻഫോർട്സ് ആർട്ട് അക്കാദമി ഡയറക്ടർ സുരേഷും ടീമും ക്ലേ മോഡലിങ്ങിലും പേപ്പർ കൊണ്ടുള്ള ഷോപ്പിംഗ് ബാഗ് നിർമ്മാണത്തിലും പരിശീലനം നല്‍കി.

പ്രശസ്ത കൗതുക തുന്നൽ (ക്രോഷെ) വിദഗ്ദ്ധ അനുശ്രീ രതീഷ്  വൈദഗ്ധ്യ പരിശീലനം നൽകി. നാടക കളരിയും നാടൻ പാട്ടുകളും കളികളും പ്രിയേഷ് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. മാപ്പിള രാമായണവും നാടോടി കവിതകളും കൊണ്ട് സമ്പുഷ്ടമായ കളിമുറ്റത്തിൽ കുട്ടികൾ പരിശീലിച്ച നാടകം അരങ്ങേറി.

കമുകിൻ പാള കൊണ്ടുണ്ടാക്കിയ പാത്രത്തിൽ പ്ലാവില കൊണ്ട് കഞ്ഞിയും പയറും കോരികുടിച്ച് കുരുന്നുകൾ ഗതകാല സ്മരണകൾ ഉയർത്തിയപ്പോൾ പ്രിയ വിവേകിന്റെ തീയും പുകയുമില്ലാത്ത പാചക പരിശീലനം ആസ്വാദ്യവും വേറിട്ട അനുഭവമായി. 17 ടീമുകൾ ആവേശത്തോടെ മത്സരിച്ച നിധി വേട്ട കുട്ടികളുടെ ആശയ ,  ബുദ്ധി, പ്രശ്ന പരിഹാര മാർഗ  വികസനത്തിനും വഴി തെളിച്ചു. വിജയിച്ച ടീമുകൾക്ക് സമ്മാനം നൽകി.

T P ഭാസ്കര പൊതുവാൾ, മലയാളം മിഷൻ കർണാടകം ചാപ്റ്റർ പ്രസിഡന്റ് കെ ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്കൽ തുടങ്ങിയവർ കുട്ടികളുമായി സംവദിക്കുകയും വിവിധ മേഖലകളിൽ അറിവുകൾ പകർന്നു നൽകുകയും ചെയ്തു.
പ്രശസ്ത മജീഷ്യൻ പ്രൊഫ. രാജ് മുത്തയ്യയുടെ  ഇന്ദ്രജാല പ്രകടനത്തോടെ ഒരു ദിവസം  നീണ്ടു നിന്ന ക്യാമ്പിനു സമാപനമായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.