Follow the News Bengaluru channel on WhatsApp

ബെംഗളുരു ഐടി സ്ഥാപനത്തിലെ ജീവനക്കാരന് കൊറോണ

ബെംഗളുരു: ഐടി കമ്പനിയിലെ ജീവനക്കാരനായ ഹൈദരാബാദ് സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഫെബ്രുവരി 20ന് ദുബൈയില്‍ കെംപഗൗഡ വിമാനതാവളത്തിലെത്തിയ യുവാവ് ബെംഗളുരുവിലെ ഓഫീസില്‍ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. ദുബൈയില്‍ ഹോങ്കോങ് സ്വദേശികള്‍ക്കൊപ്പം ജോലി ചെയ്തതാണ് വൈറസ് ബാധക്ക് കാരണമെന്നാണ് വിവരം.

ബെംഗളുരുവില്‍ താമസിച്ചയാളെ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച യുവാവിനൊപ്പം ജോലിചെയ്തവരും താമസിച്ചവരുമായ ആളുകള്‍ പതിനാല് ദിവസം മറ്റുള്ളവരുമായി ഇടപഴകാതെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഹെല്‍ത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.