Follow the News Bengaluru channel on WhatsApp

അവശ്യ വസ്തുക്കൾ വീടുകളിലെത്തിക്കാൻ യൂബർ ഫ്ലിപ്കാർട്ടുമായി കൈകോർക്കുന്നു

ന്യൂ ഡൽഹി/ബംഗളുരു: ലോക്ക് ഡൗണ് ദിനങ്ങളിൽ ആവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ഫ്ലിപ്കാർട്ടുമായി കൈ കോർക്കുകയാണെന്ന് അമേരിക്കൻ കേന്ദ്രീകൃത ബഹുരാഷ്ട്ര ഓണ്ലൈൻ ഗതാഗത നെറ്റ്‌വർക്കായ യൂബർ. ഡൽഹി, മുംബൈ, ബെംഗളുരു കേന്ദ്രീകരിച്ചായിരിക്കും വിതരണം ആരംഭിക്കുക.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പഴങ്ങൾ,പച്ചക്കറികൾ,പാലുൽപ്പന്നങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ ലഭ്യമാകാതെ കഷ്ടപ്പെടുകയാണ്. ഈ സേവനങ്ങൾക്ക് യൂബർ പ്രത്യേക വില ഈടാക്കുന്നതായിരിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് കൂടാതെ ഇതിൽ പങ്കാളികളാവുന്ന എല്ലാവർക്കും കോവിഡ് 19 വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ധാരണ നൽകിയിട്ടുണ്ടെന്നും അതിനു വേണ്ട മാസ്‌ക്കുകളും കയ്യുറകളും സാനിടൈസറുകളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ അവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും വീടുകളിൽ കഴിയേണ്ടി വരുന്നവർക്ക് ആവശ്യ വസ്തുക്കൾ എത്തിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഫ്ലിപ്കാർട്ട് മുതിർന്ന ഉദ്യോഗസ്ഥനായ രജനീഷ് കുമാർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.