Follow the News Bengaluru channel on WhatsApp

ഇന്നു 20 പേർക്കു കൂടി കോവിഡ് ; സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 693 ആയി

ബെംഗളൂരു : ഇന്നു ഇരുപതു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 693 ആയി. ഇന്ന് ഏറ്റവും കൂടുതൽ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് ബാഗൽകോട്ടിലാണ്. 13 രോഗികള്‍ക്കാണ്  ബാഗൽകോട്ടിൽ രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ക്കും രോഗം സമ്പർക്കത്തിലൂടെ ബാധിച്ചതാണ്. കൂടാതെ ദക്ഷിണ കന്നഡയിൽ മൂന്നു പേർക്കും ബെംഗളുരു അർബനിൽ രണ്ടു പേർക്കും കൽബുർഗിയിലും വിജയപുരയിലുമായി ഒരാൾക്കു വീതവും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

23 പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 354 ആയി. ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ബെൽഗാവിയിലാണ്. എട്ടു പേരാണ് ബെൽഗാവിയിൽ രോഗമുക്തി നേടിയത്. കൽബുർഗിയിൽ 5 പേരും ബാഗൽ കോട്ട്, മാണ്ഡ്യ, എന്നിവിടങ്ങളിൽ 4 പേരും വിജയപുര, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് ഇന്ന് രോഗമുക്തി നേടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.