Follow the News Bengaluru channel on WhatsApp

വീടണയാന്‍ കൈത്താങ്ങായവരെ കുറിച്ച് രണ്ടു നല്ല വാക്കുകള്‍ വായിക്കാം

ബെംഗളുരു : ലോക് ഡൌണ്‍ കാലത്ത് നാട്ടിലേക്കെത്തുക എന്നതിലുപരി വേറൊരു ഭാഗ്യവും ആഗ്രഹികാത്തവരാണ് ബെംഗളൂരുവില്‍ കുടുങ്ങി പോയ മലയാളികള്‍. അവരുടെ നാടാണയാനുള്ള ശ്രമങ്ങള്‍ക്ക്, അതിനു കൈ താങ്ങായവര്‍ക്ക് അവര്‍ പിന്നെ എങ്ങനെ നന്ദി പറയാതിരിക്കും. ഈ ലോക് ഡൌണ്‍ കാലത്ത് നാട്ടിലേക്കുള്ള യാത്ര ഉണ്ടാക്കിയ ആകുലതകളില്‍ നിന്നും വഴിവിട്ടുമാറി ആശ്വാസത്തോടെ നാടണഞ്ഞതിനെ കുറിച്ച് രണ്ടു പേരുടെ കുറിപ്പുകള്‍ വായിക്കാം.

 

15-മെയ്-2020 (വെള്ളി)

ഏകദേശം ഉച്ച കഴിഞ്ഞു ഒരു മൂന്നു മണിയോടെ പാലക്കാട് നിന്നും സുഹൃത്തായ സൂരജ് Sooraj Babu ഭായിയുടെ ഒരു വിളി വന്നു. ഒരു കസിൻ ബെംഗളൂരിൽ ബസവനഗുഡി എന്നുള്ള സ്ഥലത്തു ഉണ്ട്, ആ പെൺകുട്ടി ആറു മാസം ഗർഭിണിയാണ്, നാട്ടിലേക്കെത്തിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്. നാട്ടിൽ നിന്നും അവർ വണ്ടി കൊണ്ട് വന്നാൽ എങ്ങിനെ ബോർഡർ കടക്കും എന്നാണ് അറിയേണ്ടത്.

കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല; കേരള സമാജം സിറ്റി സോണിന്റെ വിനീഷേട്ടനെ Vinesh Krish വിളിച്ചു കാര്യം അവതരിപ്പിച്ചു. ആള് ഇടയ്ക്കിടെ എനിക്ക് നൈസ് ആയിട്ട് ഓരോ പണി വച്ച് തരുന്നത് കൊണ്ടും നല്ല ഒരു സുഹൃത്തായതു കൊണ്ടും ഒന്നും നോക്കാൻ നിന്നില്ല. വിനീഷേട്ടൻ പറഞ്ഞത് പ്രകാരം കേരളത്തിലേക്കുള്ള പാസും, തമിഴ്‌നാട്, കർണാടക പാസും എല്ലാം തന്നെ വേഗം തന്നെ ശരിയാക്കി. ഇന്നേക്ക് (17-മെയ്) ആണ് പാസ് കിട്ടിയത്.

അങ്ങിനെ എല്ലാ ഡീറ്റൈൽസും അയച്ചു കൊടുത്തു. ഇന്നലെ (16-മെയ്-2020) രാവിലെ പത്തു മണിയോടെ എനിക്കൊരു വിളി വന്നു. വിളിക്കുന്ന ആൾ കേരള സമാജത്തിൽ നിന്നുമാണ്. ഇന്ന് വളയാറിലേക്കു യാത്ര ചെയ്യുവാൻ പറഞ്ഞിരുന്നു; വൈകിട്ട് ഏഴു മണിക്കാണ് ബസ്. ഇന്ദിരാനഗർ KNE ട്രസ്റ്റിന്റെ ഓഫീസിന്റെ അവിടെ നിന്നും വൈകീട്ട് ബസ് പുറപ്പെടും, ആ സമയം ആകുമ്പോഴേക്കും അവിടെ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. ഇന്നലെ തന്നെയായിരുന്നു വിനേഷ് Vinesh Krish ചേട്ടന്റെ അൻപതാം ജന്മദിനം😂😂

രാവിലെ സൂരജ് ഭായിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു; അങ്ങിനെ ഉച്ചയോടെ വീണ്ടും ഒരു കാൾ വന്നു – ഇന്ന് നാട്ടിലേക്ക് പോകാനുള്ള ആൾ അല്ലെ? കൺഫേം അല്ലെ വരുന്നത് എന്നും ചോദിച്ചു. വിനേഷ് ചേട്ടനെ വിളിച്ചു പറഞ്ഞു – എന്തായാലും വരും എന്ന്. ഒന്ന് ഇന്ദിരാനഗർ വരെ വന്നിട്ടു തിരിച്ചു പൊയ്ക്കോളാൻ എന്നോടും, നന്മ മലയാളി കൾച്ചറൽ അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളും, ഇപ്പോൾ രക്ഷാധികാരിയും, അതിലുപരി ഞങ്ങളുടെ എല്ലാവരുടെയും ജിൻസ് Jins Aravind ചേട്ടനോടും കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. വൈകീട്ടോടെ ഇന്ദിരാനഗറിൽ വച്ച് കാണാമെന്നു വിനേഷ് ചേട്ടനോട് പറയുകയും ചെയ്തു.

ഞങ്ങൾ (ഞാനും, ജിൻസ് ചേട്ടനും) ഏകദേശം അഞ്ചു മണിയോടെ കെ.എന്‍. ഇ  ട്രസ്റ്റിന്റെ ഓഫീസിൽ എത്തിച്ചേർന്നു. വിനേഷ് ചേട്ടൻ അവിടെ ഉണ്ടായിരുന്നു. കൂടാതെ വേറെ ഒരു 5-6 സജീവ പ്രവർത്തകരും; എല്ലാവരും നല്ല കട്ട ബിസി. ബാക്ക് ടു ബാക്ക് ഫോൺ കോളുകൾ.

അങ്ങിനെ വളരെ നാളുകൾക്കു ശേഷം റെജി Rejikumar Gopal ചേട്ടനെയും, ജൈജോ Jaijo Joseph ചേട്ടനെയും കാണാൻ പറ്റി. രാവും, പകലുമില്ലാതെ അവിടെയുള്ളവർ അവരുടെ മാക്സിമം സഹായങ്ങൾ മലയാളികൾക്കോ അല്ലെങ്കിൽ അത്യാവശ്യമുള്ളവർക്കോ ചെയ്യുന്നുണ്ട്.

കുറച്ചു നേരത്തിനുള്ളിൽ ആ പെൺകുട്ടിയും അവിടെ എത്തിചേർന്നു. ഏഴു മണിക്ക് മുൻപ് ലോക്ക്ഡൌൺ മൂലം ഞങ്ങൾക്ക് തിരിച്ചു വീട്ടിൽ എത്തണമായിരുന്നു. വിനേഷ് ചേട്ടനോട് അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞിട്ട് ഞങ്ങൾ തിരിച്ചു പൊന്നു.

ആ കുട്ടിയോടും കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. ഏകദേശം എട്ടരയോടെ ഫോൺ വിളി വന്നു; ബസു പുറപ്പെട്ടു. ബ്രെഡും, വെള്ളവും ഒരു കരുതലിനു വേണ്ടി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു, രാവിലെ അഞ്ചരയോടെ എനിക്ക് ഫോൺ വന്നു- ആ കുട്ടി സേഫ് ആയി വാളയാറിൽ എത്തി; ഇപ്പോൾ മെഡിക്കൽ ചെക്കിന് വേണ്ടി വരി നിൽക്കുന്നു, ആ കുട്ടിയുടെ അച്ഛൻ വന്നു കൊണ്ട് പൊക്കോളും എന്നും പറഞ്ഞു.

പറഞ്ഞു വന്നത്, വാക്കുകളേക്കാൾ വലുതാണ് പ്രവർത്തങ്ങൾ എന്നത് തന്നെയാണ്. ആ കുട്ടി സുരക്ഷിതമായി അച്ഛന്റെ കൂടെ വീട്ടിലെത്തി

വാൽക്കഷ്ണം – വിനേഷ് ചേട്ടന് അൻപതാം ജന്മദിന ആശംസകളും; റെജി ചേട്ടനും, ചേച്ചിക്കും ഇരുപതാം വിവാഹ വാർഷിക ആശംസകളും.

സ്നേഹത്തോടെ…
ജിതേഷ് അമ്പാടി

 

സുമനസ്സുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

നിഖിൽ തോമസ്

നിറഞ്ഞ മനസ്സോടെ ആണ് ഈ കുറിപ്പ് എഴുതുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് ആയിരകണക്കിന് മലയാളികളെ പോലെ ബെംഗളുരുവില്‍ കുടുങ്ങി പോയ ഒരു മലയാളി ആണ് ഞാനും.ഇങ്ങനെയും നാട്ടിൽ എത്തുക എന്ന ഉദ്ദേശമയിരുന്നൂ മനസ്സിൽ. ഫെയ്സ് ബുക്കിലും മറ്റും ഇതര സാമൂഹിക മാധ്യമങ്ങൾ വഴിയും പലതരത്തിലും പല വ്യക്തികളെയും സംഘടനകളെയും ബന്ധപ്പെട്ട് നോക്കിയെങ്കിലും ശരിയായ രീതിയിൽ ഒരു മാർഗ്ഗ നിർദേശം നൽകാൻ ആർക്കും തന്നെ കഴിഞ്ഞിരുന്നില്ല. ആ ഒരു അവസ്ഥയിൽ ഇരിക്കുമ്പോഴാണ് കേരള സമാജം  ഇത്തരത്തിൽ ബെംഗളുരുവിൽ നിന്ന് അത്യാവശ്യമായി നാട്ടിലെത്താൻ കഴിയാതെ കുടുങ്ങി കിടക്കുന്നവരെ നാട്ടിൽ എത്തിക്കുന്നുണ്ട് എന്ന് സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞത്. ഉടനെ തന്നെ അവരുടെ നമ്പറിൽ ബന്ധപ്പെടുകയും സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് പാസ്സ് എടുക്കുന്നതിനുള്ള  ഉള്ള സംശയങ്ങൾ ചോദിച്ച് അറിയുകയും ചെയ്തു. പാസ്സ് കിട്ടിയതിനു ശേഷം എന്ത് എന്നുള്ളത് അപ്പോളും മനസ്സിൽ തന്നെ ഉണ്ടായിരുന്നു.

രണ്ടു സ്റ്റേറ്റ് പാസ്സും കിട്ടിയതിന് ശേഷം ഒന്ന് രണ്ട് ട്രാവൽ ഏജൻസികളിൽ ബന്ധപ്പെടുകയും അവർ ആവശ്യപ്പെട്ട തുക കേട്ട് ഞെട്ടുകയും ചെയ്തു.പിന്നീടാണ് വീണ്ടും കേരള സമാജാത്തിന്‍റെ  നമ്പറിൽ വീണ്ടും ബന്ധപ്പെടുകയും അവരുടെ നിർദേശ പ്രകാരം അവർ തന്ന വാട്സ് ആപ്  നമ്പറിലേക്ക് പാസിന്റെ കോപ്പി അയച്ചു കൊടുക്കുകയും ചെയ്തു. ഉടനെ തന്നെ അവർ ഇങ്ങോട്ട് വിളിച്ച് അന്ന് പുറപ്പെടുന്ന കേരളത്തിലേക്കുള്ള സൗജന്യ വാഹനത്തിന്റെ വിവരങ്ങള്‍  പറഞ്ഞു തരികയും കൃത്യ സമയത്ത് ഇന്ദിര നഗർ കേരള സമാജം ട്രസ്റ്റിന്റെ ഓഫീസിൽ എത്തി ചേരാൻ ആവശ്യപ്പെടുകയും ചെയ്തു. അവിടെ എത്തിയപ്പോൾ ഞാൻ കണ്ടത് എന്നെ പോലെ അത്യാവശ്യമായി നാട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ഒരു പറ്റം ആളുകളെയാണ്.വന്നവരെ എല്ലാം അതാതു ചെക്ക് പോസ്റ്റിലേക്കുള്ള വാഹങ്ങളിൽ കയറ്റാനും വെള്ളവും ലഘുഭക്ഷണവും നൽകാനും മറ്റു എല്ലാ മാർഗ്ഗ നിർദേശങ്ങളും നൽകാനും എനിക്ക് പേരറിയാത്ത ആ സംഘടനയിലെ ഒരു പാട് നല്ല ആളുകൾ ഉണ്ടായിരുന്നു. തുടർന്ന് വാഹനം യാത്ര തിരിക്കുകയും വാളയാർ എത്തുന്നത് വരെ ഉള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും തുടർന്നും വാഹനത്തിൽ ഉള്ള എല്ലാവരും സുരക്ഷിതരായി ഭവങ്ങളിൽ എത്തി ചേരുന്നത് വരെ ഫോണിലൂടെ ബന്ധപ്പെടുകയും എത്തി എന്ന് ഉറപ്പു വരുത്താനും അവർ ശ്രദ്ധിച്ചു.
ഇത്രയധികം കരുതൽ സഹജീവികളുടെ കാര്യത്തിൽ കാണിക്കാൻ കഴിഞ്ഞ കേരള സമാജത്തിന്റെ എല്ലാ പ്രവർത്തകർക്കും ഹൃദയത്തില് നിന്നുള്ള നന്ദിയും, ഒപ്പം തുടർന്നും നിങ്ങൾ തുടരുന്ന എല്ലാ പ്രവർത്തികളും കൂടുതൽ ഫലപ്രമായി തീരട്ടെ എന്നും ആശംസിക്കുന്നു.

എന്ന്

സ്നേഹപൂർവ്വം

നിഖിൽ തോമസ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.