നാട്ടിലേക്കു മടങ്ങാന്‍ കൈത്താങ്ങായി കേരള സമാജം : കേരളത്തിലേക്ക് യാത്രക്കാരുമായി ഇതുവരെ പുറപ്പെട്ടത് കേരള സമാജത്തിന്റെ അമ്പതു ബസുകള്‍

ബെംഗളൂരു : ലോക് ഡൗൺ കാലത്ത് നാട്ടിലെത്താൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് കരുതലായി കേരള സമാജം. ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്കുള്ള കേരള സമാജത്തിന്‍റെ അമ്പതാമത്തെ ബസ് ഇന്നലെ ഇന്ദിരാ നഗറിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടു. ജനറല്‍ സെക്രട്ടറി റജികുമാര്‍ വാഹനം ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
മെയ് 9 മുതല്‍ നാട്ടില്‍ പോകാന്‍ പാസ് ലഭിച്ചിട്ടും സ്വന്തമായി വാഹനമില്ലാത്തതിനാല്‍ കേരളത്തിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു കേരള സമാജം ആരംഭിച്ച ട്രാവല്‍ ഡെസ്ക്. 25 പേര്‍ അടങ്ങുന്ന ടീമാണ് കഴിഞ്ഞ മൂന്നാഴ്ചയായി ട്രാവല്‍ ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും പാസെടുക്കാന്‍ മുതല്‍ ബസ് ഏര്‍പ്പാടാക്കി ലക്ഷ്യസ്ഥാനത്തു എത്തിക്കാന്‍ വരെ ഈ ടീം പ്രവര്‍ത്തിക്കുന്നു. 1400 പേരെ ബസ് സര്‍വീസ് വഴി നാട്ടിലെത്തിക്കാന്‍ സാധിച്ചു. നാലായിരത്തിലധികം പേരെ ചെറിയ വാഹനനങ്ങളിലായി നാട്ടിലെത്തിച്ചതായി ഭാരവാഹികള്‍ അറിയിച്ചു .
തുടക്കത്തില്‍ വാളയാര്‍, കുമിളി, ആര്യന്‍കാവ്, മഞ്ചേശ്വരം, മുത്തങ്ങ ചെക് പോസ്റ്റുകളിലേക്കാണ് സര്‍വീസ് നടത്തിയത്. ഇതിനോടകം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെക്കും സര്‍വീസ് നടത്താന്‍ സാധിച്ചതായി കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ട്രാവല്‍ ഡെസ്‌കിന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, സിറ്റി സോണ്‍ കണ്‍വീനര്‍ ലിന്റോ കുര്യന്‍, വൈറ്റ്ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ അനില്‍ കുമാര്‍, ഹനീഫ്, ഹരികുമാര്‍, ജോസ് ലോറന്‍സ്, വിനേഷ് കെ, ശ്രീദേവി വി കെ, ജിജോ സിറിയക് , സോമരാജന്‍, ലൈല രാമചന്ദ്രന്‍, ബിപിന്‍, പീത റജി, രമ്യ, പ്രമോദ് കെ സി എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഇന്ന് ബുധനാഴ്ച എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8197 302292, 9036 339194, 9880 066695
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.