പുതുക്കിയ യാത്രാ നിര്‍ദേശങ്ങള്‍ കര്‍ണാടക പുറത്തിറക്കി : കര്‍ണാടകയിലേക്ക് വരുന്നവര്‍ സേവാ സിന്ധുവില്‍ അപേക്ഷിക്കണം

ബെംഗളൂരു : കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അന്തർ സംസ്ഥാന യാത്രക്കാർക്കായി പുതുക്കിയ നടപടി ക്രമങ്ങൾ പുറത്തിറക്കി. ജൂണ്‍ ഒന്നു മുതല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പാസ് വേണമെന്ന ഉത്തരവ് കര്‍ണാടക ഒഴിവാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.പുതുക്കിയ യാത്ര നിര്‍ദേശങ്ങളോടെയുള്ള പുതിയ നടപടിക്രമങ്ങള്‍ ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്.
സേവാ സിന്ധു പോര്‍ട്ടലില്‍ അപേക്ഷിക്കുമ്പോള്‍ പേരും മൊബൈല്‍ നമ്പറും നല്‍കണം. എന്നാല്‍ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ല. യാത്രയില്‍ അപേക്ഷിച്ചതിന്റെ രേഖ മാത്രം കൈയില്‍ കരുതിയാല്‍ മതിയാകും. ഒരു മൊബൈല്‍ നമ്പറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കില്ല. ചെക് പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും ആരോഗ്യ പരിശോധനയുണ്ടാകും.
രോഗവ്യാപനം കുറവായ സംസ്ഥാനങ്ങള്‍ ഒഴികെ, കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവരെ പരിശോധിച്ച് രോഗലക്ഷണമില്ലാത്തവരുടെ കൈയില്‍ സീല്‍ പതിപ്പിച്ച് 14 ദിവസത്തെ ഹേം ക്വാറന്റെയിനിലാക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഇത്തരക്കാരെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കും. തുടര്‍ന്ന് പരിശോധനാ ഫലം നെഗറ്റീവായാല്‍ എഴുദിവസത്തെ ഹോം ക്വാറന്റെയിനിലേക്ക് മാറ്റും. ഹോം ക്വാറെന്റെയിനില്‍ കഴിയുന്നവരുടെ വീട്ടു വാതിലില്‍ ക്വാറന്റെയിന്‍ പോസ്റ്റര്‍ പതിപ്പിക്കും. ഇതു നിരീക്ഷിക്കാന്‍ റെസിഡന്‍സ് അസോസിയേഷനെ കൂടി ചുമതലപ്പെടുത്തും. ഹോം ക്വാറെന്റെയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടായിരിക്കും. ഹോം ക്വാറന്റെയിനില്‍ ഇരിക്കെ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരേയോ ഹെല്‍പ്പ് ലൈനിലോ വിവരം അറിയിക്കണം. ഹോം ക്വാറന്റയിന്‍ സൗകര്യം ഇല്ലാത്തവരെ ഇന്‍സ്റ്റിറ്റൂഷന്‍ സൗകര്യത്തിലേക്ക് മാറ്റും. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിശോധിക്കും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബിസിനസ് ആവശ്യത്തിന് വരുന്നവര്‍ ഏഴു ദിവസത്തിനുള്ളിലുള്ള മടക്ക ടിക്കറ്റ് കാണിച്ചിരിക്കണം. രണ്ടു ദിവസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ക്വാറന്റെയിന്‍ ഒഴിവാക്കും. സംസ്ഥാനത്തിലൂടെ കടന്നുപോകുന്നവര്‍ ഏതു സംസ്ഥാനത്തേക്കാണ് പോകുന്നതെന്നും കര്‍ണാടകയുടെ ഏത് അതിര്‍ത്തിയിലൂടെയാണ് പോകുന്നതെന്നും വ്യക്തമാക്കണം. ഇവരുടെ കൈയില്‍ ട്രാന്‍സിസ്റ്റ് ട്രാവലര്‍ എന്ന സീല്‍ പതിപ്പിക്കും. അതേസമയം മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളും ചേര്‍ത്തിട്ടുണ്ട്.
Karnataka Government has issued a protocol for interstate travellers arriving in Karnataka during the #Unlock1 period, applicable from tomorrow. pic.twitter.com/N0zmSGspdO
— ANI (@ANI) May 31, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.