കണ്ടെയിന്‍മെന്റ് സോണിലെ 30 % പേര്‍ക്കും കോവിഡ് ബാധക്ക് സാധ്യതയെന്ന് ഐസിഎംആറിന്റെ സെറോളജിക്കല്‍ സര്‍വേ

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് നിയന്ത്രിത (കണ്ടെയിന്‍മെന്റ്) മേഖലകളില്‍ പെട്ട ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും ഇതിനകം കോവിഡ് ബാധിച്ചിട്ടുണ്ടായിരിക്കാമെന്നും പലരും ഇതിനകം സ്വയം തന്നെ രോഗമുക്തി നേടിയിട്ടുണ്ടായിരിക്കാമെന്നും ഐസിഎംആറിന്റെ സെറോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലകളില്‍ പതിനഞ്ചിനും മുപ്പതിനും ശതമാനത്തിനിടയിലാണ് രോഗ വ്യാപനത്തിന്റെ തോത്. മുംബൈ, ദില്ലി, പൂനെ, അഹമ്മദാബാദ്, ഇന്‍ഡോര്‍, എന്നിവിടങ്ങളില്‍ മറ്റ് കണ്ടെയിന്‍മെന്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അണു വ്യാപനത്തിന്റെ നിരക്ക് വളരെ കൂടുതലാണ് എന്നും സര്‍വേയില്‍ കണ്ടെത്തി.
ഐസിഎംആറിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വികസിപ്പിച്ചെടുത്ത കോവിഡ് കവാച്ച് എലിസ ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ചാണ് ഐസിഎംആര്‍ സെറെ സര്‍വേക്കുള്ള ആന്റിബോഡി പരിശോധനകള്‍ നടത്തിയത്.
21 സംസ്ഥാനങ്ങളിലെ 70 ജില്ലകളുടെ 24 ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് 24000 സാമ്പിളുകളാണ് പരിശോധിച്ചത്. 62 ഓളം ജില്ലകള്‍ക്കായി ഡാറ്റാ വിശകലനവും നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
- ചില നഗരങ്ങള്‍ അണു വ്യാപനത്തിന്റെ തോത് വളരെ കൂടുതലാണ്.
- ഗ്രാമങ്ങളില്‍ നഗരങ്ങളെ അപേക്ഷിച്ച് രോഗ വ്യാപനം കുറവാണ്.
- ഉയര്‍ന്ന രോഗവ്യാപന സാധ്യത ഉള്ള സ്ഥലങ്ങളില്‍ 15 മുതല്‍ 30 ശതമാനം വരെ രോഗ ബാധക്ക് കാരണമാകുന്നു.
- ചില സോണുകളില്‍ അണുബാധയുടെ വ്യാപ്തി അവിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകകളുടെ 100-200 മടങ്ങാണ്.
കോവിഡ് രോഗം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഇടപ്പെടലുകള്‍ ആസൂത്രണം ചെയ്യുകയും അതു നടപ്പിലാക്കുകയുമാണ് ഐസിഎംആര്‍ ചെയ്യുന്നത്. സര്‍വേ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും ഐസിഎംആര്‍ കൈമാറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.