Follow the News Bengaluru channel on WhatsApp

കേരളത്തില്‍ 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : കേരളത്തില്‍ ‌ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 15,  കണ്ണൂര്‍ 14, കോഴിക്കോട് 12, ആലപ്പുഴ, കാസര്‍ഗോഡ്  9 പേര്‍ക്ക് വീതവും പാലക്കാട് 8, എറണാകുളം 7, ഇടുക്കി, തൃശൂര്‍ 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന 46 പേര്‍ക്ക് അസുഖം ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 9 പേര്‍ക്കും  മലപ്പുറം ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍  4 പേര്‍ക്കും, തൃശ്ശൂര്‍ ജിലയില്‍ 3 പേര്‍ക്കും,  കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ വീതവും, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള  ഒരാള്‍ വീതവും ആണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. 1342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍  ചികിത്സയിലുള്ളത്. 1045 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 117 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.