ബെംഗളൂരുവിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊൽക്കത്തയിൽ എത്തി ഭാര്യ മാതാവിനേയും വക വരുത്തി യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു:  ഞെട്ടിക്കുന്ന രണ്ടു കൊലപാതക വാർത്തകളാണ് കൊൽക്കത്ത പോലീസിൽ നിന്നും കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന് ലഭിച്ചത്. ബെംഗളൂരുവിൽ നിന്നും ഭാര്യയെ കൊലപ്പെടുത്തി കൊൽക്കത്തയിലെത്തി ഭാര്യ മാതാവിനെ വകവരുത്തിയ ശേഷം ആത്മഹത്യ ചെയ്ത അഗർവാൾ എന്ന യുവാവിൻ്റെ ആത്മഹത്യാ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്.
കൊൽക്കത്ത സ്വദേശികളായ അമിത് അഗർവാളും ഭാര്യ ശിൽപ്പയും ചാർട്ടേഡ് അക്കൗണ്ടുമാരാണ്. വിവാഹ ശേഷം ഇവർ തമ്മിൽ തർക്കങ്ങൾ ഉടലെടുത്തു. സ്വത്തുക്കൾ സംബന്ധിച്ചുള്ള തർക്കങ്ങൾക്കൊടുവിൽ ഇവർ ഡിവോഴ്സ് ഫയൽ ചെയ്തു. ഇതോടെ അമിത്തിൽ നിന്നും വേർപ്പെട്ട ശിൽപ്പ മകനേയും കൂട്ടി ബെംഗളൂരുവിലെത്തി വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ താമസം തുടങ്ങി.
ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവിൽ എത്തിയ അമിത് വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിലെത്തുകയും വാക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.  വാക്ക് തർക്കനൊടുവിൽ
ശിൽപ്പയെ വെട്ടി കൊലപ്പെടുത്തിയ അമിത് മകനേയും കൂട്ടി കൊൽക്കത്തയിലേക്ക് പോയി. മകനെ കൊൽക്കത്തയിലെ തൻ്റെ സഹോദരനെ ഏൽപ്പിച്ച ശേഷം ഭാര്യാ വീട്ടിലെത്തിയ അമിത്  ഭാര്യാ മാതാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. അമിത്തി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ശിൽപ്പയുടെ അച്ഛൻ പോലീസിന് വിവരമറിയിച്ചതോടെയാണ് വിവരം പുറം ലോകമറിയുന്നത്. അമിത്തിൻ്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ കൊൽക്കത്ത പോലീസ് ബെംഗളൂരു പോലീസിന് കൈമാറി. ഇതോടെ വൈറ്റ് ഫീൽഡിലെ ശിൽപ്പയുടെ ഫ്ലാറ്റിലെത്തിയ മഹാദേവ പുര പോലീസ് ശിൽപ്പയുടെ മൃതദേഹം കണ്ടെത്തി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy