Follow the News Bengaluru channel on WhatsApp

ഭര്‍ത്താവിനെ കുനിച്ച് നിര്‍ത്തി ഇടിച്ചും സിഗരറ്റ് കൊണ്ട് പൊള്ളിച്ചും ഭാര്യ ; ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കേസെടുത്ത്‌ പോലീസ്

കൊൽക്കത്ത : ഭർത്താവിനെ ഭാര്യ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഭാര്യക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്ത ബിധാൻ നഗർ സ്വദേശിയായ ജ്യോതിര്‍മയി മജുംദാര്‍ എന്ന 33 കാരനാണ് ഭാര്യയുടെ ക്രൂര മർദനത്തിന് ഇരയായത്. ഭർത്താവിനെ അടിക്കുകയും കുനിച്ചു നിർത്തി ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോവിൽ ഉള്ളത്. ജൂൺ അഞ്ചിനാണ് സംഭവം. പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ വീഡിയോ വൈറലായതോടെയാണ് ജൂൺ 26 ന് പോലീസ് കേസെടുത്തത്.

കോവിഡ് മൂലം നാട്ടില്‍ ഒറ്റപെട്ടു പോയ പ്രായമുള്ള മാതാപിതാക്കളെ തൻ്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചതിന് കാരണമെന്നാണ് ഭർത്താവ് പരാതിയിൽ പറയുന്നത്. കോവിഡ് വ്യാപനത്തിനിടെ വൈറസുമായിട്ടാണ് മാതാപിതാക്കൾ വന്നതെന്ന് പറഞ്ഞാണ് ഭാര്യ വഴക്കാരംഭിച്ചത്. തുടർന്ന് പലതവണ മുഖത്തടിക്കുകയും ക്രൂരമായി തല്ലുകയും ചെയ്തു. ഉപദ്രവം അർദ്ധരാത്രി വരെ നീണ്ടു നിന്നു. ഒടുവില്‍ സഹികെട്ട് തന്‍റെ മൊബൈല്‍ കാമറയില്‍ രഹസ്യമായി സംഭവം റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

പരിക്കേറ്റതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ ഭാര്യയെ സന്തോഷിപ്പിക്കാനായി മാതാപിതാക്കളെ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി. കൊൽക്കത്തയിലെ ട്രെയിനിംഗ് പ്രൊഫഷണലാണ് പ്രതിയായ യുവതി. പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ സമൻസ് അയച്ചിട്ടുണ്ടെങ്കിലും യുവതി ഇതുവരെ ഹാജരായിട്ടില്ല. തനിക്ക് നീതി കിട്ടാൻ വേണ്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജ്യോതിർമയി മജുംദാർ.

 

 

Main Topic : Domestic violence against men in Kolkata. Police registered case against wife.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.