Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലേറെ പേര്‍ക്ക്

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1267 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 13190 ആയി ഉയര്‍ന്നു. 16 മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ കൂടുതല്‍ ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 783 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു അര്‍ബനില്‍ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3314 ആയി.
ഇന്നലെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ രണ്ടാമതായി ദക്ഷിണ കന്നഡ ജില്ലയിലാണ്. 97 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ 697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ മരണപ്പെട്ട 16 പേരടക്കം 207 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച്  മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 88 പേരാണ് ജില്ലയില്‍ മരിച്ചത്. 18 പേര്‍ മരണപ്പെട്ട കല്‍ബുര്‍ഗി ജില്ലയാണ് എണ്ണത്തില്‍ രണ്ടാമത്.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച 13190 പേരില്‍ 7507 പേര്‍ രോഗമുക്തി നേടി. 5472 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ 243 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 595470 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 566543 സാമ്പിളുകള്‍ നെഗറ്റീവായി. പ്രൈമറി കോണ്‍ടാക്ടുകളിലായി 19195 പേരും സെക്കന്‍ഡറി കോണ്‍ടാക്ടുകളിലായി 16314 പേരുമടക്കം 35509 പേരാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരീക്ഷണത്തിലുള്ളത്.

അതേ സമയം കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സക്കായി 10000 കിടക്കകൾ സജ്ജീകരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ അറിയിച്ചു.സർക്കാർ സ്വകാര്യ ആശുപത്രികൾക്കു പുറമേ ബെംഗളൂരു വികസന അതോറിറ്റി, ഭവന ബോർഡ്, സ്വകാര്യ കെട്ടിട നിർമ്മാതാക്കളുടെ അപ്പാർട്ട് മെൻ്റുകൾ, സ്വകാര്യ ഹോസ്റ്റലുകൾ, കായിക മൈതാനങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ മുതലായവ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സ നിഷേധിക്കുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കും മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കറും പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ കര്‍ണാടക പ്രൈറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെമെന്റ് ആക്ട് 2017 സെക്ഷന്‍ 11 ന്റെ ലംഘനമാണ്. ഈ ആക്ട് പ്രകാരം  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സ്വകാര്യ ആശുപത്രികള്‍, മറ്റു മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് ബാധ്യതയുണ്ട്. ഇത്തരം ചട്ടലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുമെന്നും  ചീഫ് സെക്രട്ടറി ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്നലെത്തെ (28.06.2020) കോവിഡ് റിപ്പോര്‍ട്ട് പ്രകാരമുള്ള ജില്ല തിരിച്ചുള്ള കണക്കുകള്‍ :

 

Main Topics : Covid Cases Karnataka, Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.