Follow the News Bengaluru channel on WhatsApp

രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികൾക്ക് ഹോം ഐസൊലേഷൻ അനുവദിച്ചു

ബെംഗളൂരു : ഹോം ഐസൊലേഷൻ  സംബന്ധിച്ച് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കർണാടക സര്‍ക്കാര്‍ കോവിഡ് ചികിത്സയിലുള്ള രോഗികൾക്ക് കർശന നിബന്ധനകളോടെ ഹോം ഐസൊലേഷൻ അനുവദിച്ചു.

അമ്പതു വയസ്സിൽ താഴെ പ്രായവും ഓക്സിജൻ സാറ്റുറേഷൻ അളവ് 95 ശതമാനമോ അതിൽ കൂടുതലോ ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുക. കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്കും, രോഗലക്ഷണം ചെറിയ തോതിലുള്ളവർക്കുമാണ് ഹോം ഐസൊലെഷൻ അനുവദിക്കുക. നിലവിൽ ഇത്തരത്തിലുള്ള രോഗികളെ കോവിഡ് കെയർ സെൻ്ററുകളിലേക്കാണ് പ്രവേശിപ്പിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയത്. ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തലിന് ശേഷമായിരിക്കും രോഗികളുടെ ഹോം ഐസൊലേഷൻ സംബന്ധിച്ച് അന്തിമ  തീരുമാനം കൈകൊള്ളുന്നത്.

ഹോം ഐസൊലേഷൻ സംബന്ധിച്ചുള്ള എല്ലാ പ്രോട്ടോക്കോളും അനുസരിക്കണം.
ജില്ലയിലെ ആരോഗ്യ വകുപ്പ് /ബിബിഎംപി അധികൃതർ രോഗിയുടെ വീട് സന്ദർശിച്ച് ഹോം ഐസൊലേഷനുള്ള സൗകര്യങ്ങൾ ഉണ്ടോയെന്നും, രോഗി ഗുരുതരാവസ്ഥയിലായാൽ കൈകൊള്ളേണ്ട മുൻകരുതലുകൾ ഏതൊക്കെയെന്നും ഉറപ്പു വരുത്തുകയും ചെയ്യണം. കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ രോഗിയുടെ അവസ്ഥയും വീടിൻ്റെ അവസ്ഥയും ആരോഗ്യ വകുപ്പ് അധികൃതർ വിലയിരുത്തണം.

രോഗിക്ക് അസുഖം വർധിക്കുകയാണെങ്കിൽ ടെലി കൺസൾട്ടേഷൻ ഏർപ്പെടുത്തുകയും ഐസൊലേഷൻ കാലയളവിൽ ദിവസവും രോഗിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും വേണം. രോഗി ഡോക്ടർ /ആരോഗ്യ വകുപ്പ് അധികാരികളെ തൻ്റെ ദിനേനയുള്ള ആരോഗ്യസ്ഥിതി അറിയിക്കണം. പൾസ് ഓക്സി മീറ്റർ, ഡിജിറ്റൽ തെർമോ മീറ്റർ, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ( മാസ്ക്, കൈയുറകൾ) എന്നിവ ഐസൊലേഷൻ കാലയളവിൽ ഉപയോഗിക്കണം. രോഗിയുടെ ഹോം ഐസോലേഷൻ പൂർത്തിയാകുന്നത് നിലവിലുള്ള കോവിഡ് ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും.

ഹോം ഐസൊലേഷൻ രോഗിയുടെ ബന്ധുക്കൾ, അയൽവാസികൾ, ചികിത്സിക്കുന്ന ഡോക്ടർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുടെ അറിവോടെയായിരിക്കണം. രോഗിക്ക് വിട്ടുമാറാത്ത രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, തൈറോയിഡ് എന്നീ രോഗമുണ്ടെങ്കിൽ മെഡിക്കൽ ഓഫീസർ / ഫിസിഷ്യൻ വിലയിരുത്തുകയും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും രോഗിയുടെ ഐസൊലേഷൻ കാലാവധി അവസാനിക്കുന്നത്. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് തുടർ പരിശോധനകളായ ആർടി -പി സി ആർ /സിബിഎൻഎടി/ട്രൂനാറ്റ് പരിശോധനകൾ ആവശ്യമില്ലെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. രോഗലക്ഷണമില്ലാത്തവരെ ഫലം പോസിറ്റീവായി 17 ദിവസങ്ങൾക്കു ശേഷമോ ചെറിയ പനിപോലുള്ള മിതമായ രോഗലക്ഷണങ്ങളുള്ളവർക്ക് പൂർണ്ണമായും അസുഖം വിട്ടുമാറി പത്തു ദിവസത്തിന് ശേഷമേ ഹോം ഐസൊലേഷനിൽ നിന്നും പുറത്ത് വരാൻ അനുവദിക്കും.

 

ഹോം ഐസൊലേഷൻ മാര്‍ഗനിര്‍ദേശങ്ങള്‍ വായിക്കാം : Home isolation 1st July.pdf

Main Topic : Karnataka Govt Issues New Guidelines For Home Isolation


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.