കര്‍ണാടകയില്‍ 33 മണിക്കൂര്‍ ലോക് ഡൗണ്‍ പൂര്‍ണ്ണം

ബെംഗളൂരു : സംസ്ഥാനത്ത് ശനിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചു മണി വരെ ഏര്‍പ്പെടുത്തിയ സണ്‍ഡേ ലോക് ഡൗണ്‍ പൂര്‍ണ്ണം. ലോക് ഡൗണിനോട് സഹകരിച്ച് ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതില്‍ വിട്ടുനിന്നു. ലോക് ഡൗണ്‍ ആരംഭിച്ച ശനിയാഴ്ച രാത്രി മുതല്‍ സംസ്ഥാനത്തുടനീളം പോലീസ് ശക്തമായ നിരീക്ഷണമാണ് നടത്തിയത്. പ്രധാനപ്പെട്ട റോഡുകളെല്ലാം പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് തടഞ്ഞിരുന്നു. ബെംഗളൂരു നഗരത്തില്‍ പോലീസ് സേനക്കു പുറമെ ബിബിഎംപി നിയോഗിച്ച മാര്‍ഷലുകളും നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ സജ്ജമായിരുന്നു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് ഇന്നലെ തുറന്നത്. ദേശീയ സംസ്ഥാന പാതയിലൂടെ ചരക്ക് വാഹനങ്ങളും അവശ്യ വാഹനങ്ങളും മാത്രമാണ് സര്‍വീസ് ചെയ്തത്.
കര്‍ണാടകയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ജൂലൈ അഞ്ചു മുതല്‍ ആഗസ്ത് രണ്ടു വരെ എല്ലാ ഞായറാഴ്ചകളിലും സര്‍ക്കാര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനു പുറമേ എല്ലാ ദിവസങ്ങളിലും രാത്രി എട്ടു മണി മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ അഞ്ചു മണി വരെ നീളുന്ന രാത്രി കാല കര്‍ഫ്യൂയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Main Topics : 33-hour lockdown, Sunday Lock down, Karnataka, Bangaluru
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
