Follow the News Bengaluru channel on WhatsApp

ബിഎച്ച് അനില്‍ കുമാര്‍ ഐഎഎസിനെ ബിബിഎംപി കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറ്റി

ബെംഗളൂരു : ബിബിഎംപി കമ്മീഷണര്‍ ബിഎച്ച് അനില്‍ കുമാര്‍ ഐഎഎസിനെ കമ്മിഷണര്‍ സ്ഥാനത്തു നിന്നും മാറ്റി ഗവര്‍ണര്‍ ഉത്തരവിറക്കി. നിലവില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയും മുന്‍ ബിബിഎംപി കമ്മീഷണറുമായ എന്‍ മഞ്ചുനാഥ പ്രസാദ് ഐഎഎസിനാണ്  ബിബിഎംപിയുടെ ചുമതല. ബിഎച്ച് അനില്‍ കുമാര്‍ ഐഎഎസിനെ കര്‍ണാടക സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി രശ്മി മഹേഷ് ഐഎഎസിന് കര്‍ണാടക സാംസ്‌കാരി വകുപ്പ് സെക്രട്ടറിയുടെ ചുമതല നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്ന ഏകോപനമില്ലായ്മയാണ് ബിഎച്ച് അനില്‍കുമാറിന്റെ സ്ഥാനചലനത്തിന് പിന്നിലെന്നാണ് സൂചനകള്‍. കഴിഞ്ഞ കുറേ ആഴ്ചകളായി ബെംഗളൂരുവിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കയുയര്‍ത്തി വര്‍ധിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ബിബിഎംപി ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ പകുതിയിലേറെയും ബെംഗളൂരുവിലാണ്. ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തില്‍ ബെംഗളൂരുവില്‍ ലോക് ഡൗണ്‍ നീട്ടാന്‍ ബിബിഎംപി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു.

 

Main Topic : Government transfers BBMP Commissioner BH Anil Kumar
ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.