Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ആയിരം കടന്ന്‌ കോവിഡ്‌ ബാധിതർ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1038 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ആയിരം കടന്ന്‌ കോവിഡ്‌ ബാധിതർ.  ഇന്ന് 1038 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്  സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആയി.

ഇന്ന്  785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍  57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേര്‍ക്ക്  രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം 226 ,
  • കൊല്ലം 133 ,
  • ആലപ്പുഴ 120,
  • പത്തനംതിട്ട 49  ,
  • കോട്ടയം 51 ,
  • ഇടുക്കി 43 ,
  • എറണാകുളം 92 ,
  • തൃശൂര്‍ 56 ,
  • പാലക്കാട് 34 ,
  • മലപ്പുറം 61 ,
  • കോഴിക്കോട് 25,
  • കണ്ണൂര്‍ 43 ,
  • വയനാട് 4,
  • കാസര്‍കോട്  101

 രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 

  • തിരുവനന്തപുരം 9 ,
  • കൊല്ലം 13 ,
  • പത്തനംതിട്ട 38 ,
  • ആലപ്പുഴ 19  ,
  • ഇടുക്കി  1 ,
  • കോട്ടയം 12 ,
  • എറണാകുളം 18 ,
  • തൃശൂര്‍ 33 ,
  • പാലക്കാട് 15 ,
  • മലപ്പുറം 52,
  • കോഴിക്കോട് 14 ,
  • വയനാട് 4,
  • കാസര്‍കോട് 43

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. 1,59,777 വിവിധ ജില്ലകളിലായി  പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.9031 പേര്‍ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.ഇതുവരെ ആകെ 3,18,644 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03951 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 397 ആയി.

Main Topic : Covid updates Kerala, CM Press Meet


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.