കര്‍ണാടകയില്‍ ഒരാഴ്ച കൊണ്ട് വര്‍ധിച്ചത് 25000 ലേറെ കോവിഡ് രോഗികള്‍

ബെംഗളൂരു : സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 30 ജില്ലകളിലായി 5030 പേര്‍ക്കാണ് ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80863 ആയി ഉയര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം സംസ്ഥാനത്ത് വര്‍ധിച്ചത് 25748 കേസുകളാണ്. ഒരാഴ്ചക്കുള്ളില്‍ രോഗമുക്തി നേടിയവര്‍ 8553 പേരും.
ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ ജൂലൈ 17 ന് 27496 രോഗികളാണ് ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ട് 23 ലെത്തുമ്പോള്‍ ഇത് 39200 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ 11704 രോഗികളുടെ വര്‍ധനവ്. 783 പേരാണ് ജില്ലയില്‍ ഇതുവരെ മരിച്ചത് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ പകുതിയോളം പേര്‍ ബെംഗളൂരുവിലാണ്.
ബെംഗളൂരു റൂറല്‍ ജില്ലയിലും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഒരാഴ്ച മുമ്പ് 473 ആയിരുന്ന റൂറല്‍ ജില്ലയില്‍ ഇപ്പോള്‍ 1240 രോഗികള്‍ ഉണ്ട്. രണ്ടിരട്ടിയുടെ മുകളിലാണ് വര്‍ധന.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് രോഗികളുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കാനുള്ള കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ 25000 നും 30000 ത്തിനും ഇടക്കാണ് സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം.
അതേ സമയം ബെംഗളൂരുവിലക്കം പ്രതിദിന പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരമാവധി പരിശോധന നടത്തി രോഗികളെ നേരത്തെ കണ്ടെത്തി വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബെംഗളൂരു അര്‍ബന്‍ – റൂറല്‍ ജില്ലകളിലായി ശരാശരി 10000 പരിശോധനകളാണ് ഇപ്പോള്‍ നടത്തുന്നത്. ഇത് 20000 മായി ഉയര്‍ത്താനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച മറ്റൊരു ജില്ലയാണ് മംഗളൂരു നഗരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ല. ഒരാഴ്ച്ച മുമ്പ് ഇവിടെ 2797 രോഗികള്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത് എന്നാല്‍ ഇന്നലെ 218 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 4209 ആയി. ബെംഗളൂരു അര്‍ബന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതും ദക്ഷിണ കന്നഡ ജില്ലയിലാണ്. 83 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
മൂന്നാം സ്ഥാനത്ത് കല്‍ബുര്‍ഗി ജില്ലയാണ്. ജില്ലയില്‍ ഇതുവരെ 3370 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 1895 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ചികിത്സയിലുള്ളത് 1426 പേരാണ്. 49 പേര്‍ മരിച്ചു.
നാലാമതായി ബെല്ലാരി ജില്ലയാണ്. 3153 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. 67 പേര്‍ മരിച്ചു. 1407 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോള്‍ ചികിത്സയിലുള്ളത് 1679 പേരാണ്.
ഉഡുപി ജില്ലയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ അഞ്ചാമത്. ഇവിടെ 2846 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ മരണപ്പെട്ടു. 1830 പേര്‍ക്ക് രോഗം ഭേദമായി. 1005 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ ഉള്ളത് കുടക് ജില്ലയിലാണ്. ഇതു വരെ 310 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് ഇതില്‍ 210 പേര്‍ക്ക് രോഗം ഭേദമായി. 95 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു.
ജില്ല തിരിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
Main Topic: Covid updates Karnataka, Corona, Covid District wise details, Karnataka
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.