Follow the News Bengaluru channel on WhatsApp

കര്‍ണാടക പൊതുപ്രവേശന പരീക്ഷ; ഹര്‍ജി തള്ളി, പരീക്ഷ ഇന്നും നാളെയുമായി നടക്കും

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതു പ്രവേശന പരീക്ഷ (കെസിഇടി )മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ് യുഐ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ മുന്‍ കൂട്ടി തീരുമാനിച്ച പ്രകാരം ഇന്നും നാളെയുമായി സംസ്ഥാനത്തെ വിവിധ സെന്ററുകളില്‍ പരീക്ഷകള്‍ നടക്കും.
ജസ്റ്റീസുമാരായ അരവിന്ദ് കുമാര്‍, എം.ഐ അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുടെ സുരക്ഷ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം പരീക്ഷ നടത്തേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഇന്ന് ആരംഭിക്കുന്ന  സിഇടി പരീക്ഷയില്‍ 194356 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 1881 പേരും,  രാജ്യത്തിന് പുറത്തു നിന്നും 30 പേരുമാണ് പരീക്ഷ എഴുതാന്‍ എത്തുന്നത്. സംസ്ഥാനത്ത് 120 സ്ഥലങ്ങളിലായി 497 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കുന്നുണ്ട്. ഇന്‍ഫ്‌ലുവന്‍സ, മറ്റു ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക മുറി അനുവദിക്കുന്നുണ്ട്. ബെംഗളൂരുവിൽ 40200 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇവർക്കായി 83 പരീക്ഷ കേന്ദ്രങ്ങള്‍  നഗരത്തിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Main Topic : Karnataka High Court rejects interim prayer to postpone Karnataka CET

.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.