ബെംഗളൂരുവിലെ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം 13726 ആയി

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരത്തിലേര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 13726 ആയി.
നിലവില്‍ ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്ളത് സൗത്ത് സോണിലാണ്. 4100 സ്ഥലങ്ങളാണ് ഇവിടെ നിയന്ത്രിത മേഖലകളായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈസ്റ്റ് സോണ്‍ 2589, വെസ്റ്റ് സോണ്‍ 2025, ബൊമ്മനഹള്ളി സോണ്‍ 1404, മഹാദേവപുര സോണ്‍ 1287, ആര്‍ആര്‍ നഗര സോണ്‍ 1263, യലഹങ്ക സോണ്‍ 668, ദാസറഹള്ളി സോണ്‍ 390 എന്നിങ്ങനെയാണ് നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ കണക്ക്.
ബിബിഎംപി പരിധിയില്‍ ഇതുവരെ ഏര്‍പ്പെടുത്തിയത് 22657 സോണുകളായിരുന്നു. രോഗം ഭേദമാകുന്നതിനനുസരിച്ച് ഇതില്‍ 8931 എണ്ണം ഒഴിവാക്കി.
ബിബിഎംപിയുടെ 198 വാര്‍ഡുകളില്‍ 191 ത്തിലും 50 കുടുതല്‍ കോവിഡ് രോഗികള്‍ ഉണ്ട്.( വാര്‍ഡ് തിരിച്ചുള്ള വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക).
ഇന്നലെ 2105 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 59501 ആയി. 20910 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 1078 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 37513.
കഴിഞ്ഞ 145 ദിവസത്തിനുള്ളില്‍ 336650 പരിശോധനകള്‍ നടത്തി. ഇതു പ്രകാരം
നഗരത്തിലെ രോഗബാധിതരുടെ പൊസിറ്റിവിറ്റി നിരക്ക് 17.6 ശതമാനമാണ്.ചികിത്സയിലുള്ള1078 പേര്‍ മരിച്ചതോടെശരാശരി മരണ നിരക്ക് 1.81 ശതമാനമാണ്.
മരിച്ചവരില്‍ കൂടുതല്‍ 50 നും 60 ഇടക്ക് പ്രായമുള്ളവരാണ് (295 പേര്‍). പത്തുവയസ്സിന് താഴെയുള്ള 5 കുട്ടികളാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
രോഗം ബാധിച്ചവരില്‍ 20നും 30 നും പ്രായമുള്ളവരാണ് കൂടുതല്‍ (13371 പേര്‍). പത്തു വയസ്സിന് താഴെയുളള 1998 കുട്ടികള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Main Topic : Containment zones BBMP, Bengaluru
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
