Follow the News Bengaluru channel on WhatsApp

എസ്എസ്എല്‍സി ഫലം; വിജയശതമാനം 71.80, മലയാളി സംഘടനകളുടെ സ്കൂളുകൾ മികച്ച വിജയം നേടി

ബെംഗളൂരു : കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 71.80 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹരായതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ വിജയശതമാനം 1.9% കുറവാണ്. കഴിഞ്ഞ വര്‍ഷം 73.70 ആയിരുന്നു സംസ്ഥാനത്തെ വിജയ ശതമാനം.

8.11 ലക്ഷം കുട്ടികളാണ് ഇപ്രാവശ്യം പരീക്ഷ എഴുതിയത്. ഇവരില്‍ 582316 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ഇവരില്‍ ആറ് വിദ്യാര്‍ത്ഥികള്‍ 625 ല്‍ 625 മാര്‍ക്കും നേടിയവരുണ്ട്. 501 സര്‍ക്കാര്‍ സ്‌കൂളുകള്‍, 139 എയ്ഡഡ് സ്‌കൂളുകള്‍, 910 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവ 100 ശതമാനം വിജയം കൈവരിച്ചു. സ്വകാര്യ മേഖലയിലെ സ്‌കൂളുകളേക്കാള്‍ കൂടുതല്‍ വിജയശതമാനം ഇത്തവണ കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ്.

കോവിഡ് മൂലം മാറ്റിവെച്ച എസ്എസ്എല്‍സി പരീക്ഷ ജൂണ്‍ 25 മുതല്‍ ജൂലൈ മൂന്ന് വരെയാണ് നടന്നത്. 8.5 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷക്ക് അപേക്ഷിച്ചതെങ്കിലും 811050 പേരാണ് പരീക്ഷ എഴുതിയത്. മാര്‍ക്കുകള്‍ കുറവ് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ പുനപരിശോധനക്ക് അപേക്ഷിക്കാവുന്നതാണ്. ചൊവ്വാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതാത് സ്‌കൂളുകളില്‍ നിന്ന് പ്രൊവിഷണല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ ലഭിക്കും. പിയുസി പ്രവേശനത്തിനുള്ള നടപടി ക്രമങ്ങള്‍ ഈ മാസം തന്നെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായ കോവിഡ് പ്രതിസന്ധി മറികടന്ന് വിദ്യാര്‍ത്ഥികള്‍ നേടിയ വിജയത്തെ മന്ത്രി പ്രശംസിച്ചു.

ഇത്തവണത്തെ കര്‍ണാടക എസ്എസ്എല്‍സി പരീക്ഷയില്‍ ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ സ്കൂളുകളും മികച്ച വിജയം നേടി. ടി ദാസറഹള്ളിയിലെ അയ്യപ്പ എജ്യുക്കേഷൻ സെൻ്ററിൽ പരീക്ഷ എഴുതിയ 70 പേരിൽ 69 പേരും വിജയിച്ചു. 625 ൽ 616 മാർക്ക് നേടിയ പിപി സോഹിത് ആണ് ഈ വിദ്യാലയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. സംസ്ഥാന തലത്തിൽ 10 മത്തെ സ്ഥാനമാണ് സോഹിത്തിൻ്റേത്. 34 പേർക്ക് ഡിസ്റ്റിംഗ്ഷനും 35 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു.

കൈരളി നികേതൻ ട്രസ്റ്റിന് കീഴിലുള്ള സ്കൂളുകളും ഉയർന്ന വിജയശതമാനം സ്വന്തമാക്കി. 86 ശതമാനം കുട്ടികളാണ് ഇവിടെ വിജയിച്ചത്. 22 പേർക്ക് ഡിസ്റ്റിംഗ്ഷനും 98 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. കൈരളി കലാസമിതിയുടെ കീഴിലുള്ള കൈരളി നിലയം സ്കൂളിൽ പരീക്ഷ എഴുതിയ 90.5 വിദ്യാർത്ഥികളും ഉപരി പഠനത്തിന് അർഹത നേടി. 169 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 18 വിദ്യാർത്ഥികൾക്ക് ഡിസ്റ്റംഗ്ഷനും 85 വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ്സും, 50 പേർക്ക് സെക്കൻ്റ് ക്ലാസ്സും ലഭിച്ചു. ഉദയ നഗർ മഡോണ സ്കൂളിൽ 97.97 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 99 വിദ്യാർത്ഥികളിൽ 97 പേർ വിജയിച്ചു. ഇവിടെ 38 വിദ്യാർത്ഥികൾ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിട്ടുണ്ട്.

Main Topic : 71.8% students pass SSLC exam in Karnataka, schools of malayali associations also got good result


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.