Follow the News Bengaluru channel on WhatsApp

ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ സംഘര്‍ഷം; പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, വെടിവെപ്പ്, മൂന്ന് മരണം, നിരവധി പോലീസുകാര്‍ക്ക് പരുക്ക്  

ബെംഗളൂരു : ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഈസ്റ്റ് ബെംഗളൂരുവിലെ കെ ജി ഹള്ളിയിലുണ്ടായ  സംഘര്‍ഷം നിയന്ത്രിക്കാനായി പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചതായി ബെംഗളൂരു സിറ്റി കമ്മീഷണര്‍ കമല്‍ പന്ത് അറിയിച്ചു. വെടിവെപ്പില്‍ നാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ അഡീഷണല്‍ കമ്മീഷണറടക്കം നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയോടെ ഡിജെ ഹള്ളി കാവല്‍ ബൈര സാന്ദ്ര എന്നിവിടങ്ങളിലാണ് ആക്രമണം അരങ്ങേറിയത്.

പുലികേശി നഗറിലെ കോണ്‍ഗ്രസ്സ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീന്റെ ഫേസ്ബുക്കിലാണ് പ്രകോപനപരമായ ഫേസ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്റ് താനിട്ടതല്ലെന്നും തന്റെ പേജ് ആരോ ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്നും നവീന്‍ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ് പ്രചരിച്ചതോടെ പ്രകോപിതരായ ജനകൂട്ടം തെരുവിലിറങ്ങുകയും എംഎല്‍എ അഖണ്ഡ മൂര്‍ത്തിയുടെ കാവല്‍ ബൈര സാന്ദ്രയിലെ വീട് ആക്രമിക്കുകയും ചെയ്തു. നവീന്റെ കാറടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷനു മുന്നില്‍ ആളുകള്‍ എത്തുകയും പോലീസ് സ്റ്റേഷനു നേരെ കല്ലെറിയുകയും നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ പോലീസ് സന്നാഹം എത്തിച്ചേരുകയും അക്രമികളെ  നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനാല്‍ പിരിച്ചുവിടാന്‍ വെടി വെക്കുകയുമായിരുന്നു.

സംഭവത്തിൽ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരെ പുറത്തു കൊണ്ടുവരുമെന്നും ഇവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

കിംവദന്തികള്‍ വിശ്വസിച്ച് ആരും അക്രമത്തിന് പുറപ്പെടരുതെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടികള്‍ കൈകൊള്ളുമെന്നും ജനങ്ങള്‍ ശാന്തത പാലിക്കണമെന്നും അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി അഭ്യര്‍ത്ഥിച്ചു.

വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സംഘര്‍ഷമല്ല പരിഹാരമെന്നും അക്രമത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

ഈ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂയും ബെംഗളൂരു നഗരത്തില്‍ 144 ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

സംഭവത്തേ തുടർന്ന് നവീനെ അറസ്റ്റു ചെയ്തതായി സിറ്റി പോലീ കമ്മീഷണർ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 110 അറസ്റ്റ് ഉണ്ടെന്നും കമ്മീഷണർ അറിയിച്ചു.സമാധാനം പുനസ്ഥാപിക്കാൻ കമ്മീഷണർ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

 

കോണ്‍ഗ്രസ്സ് എം എല്‍ എ മാരായ സമീര്‍ അഹന്മദ് ഖാന്‍, റിസ്വാന്‍ അര്‍ഷാദ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബെംഗളൂരു സിറ്റി കമ്മീഷണറടക്കം നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Main Topic : Bengaluru: 2 dead, 60 cops injured after mob vandalises Congress MLA’s house over communal FB post


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.