ബെംഗളൂരുവില്‍ ഒമ്പത് ശ്മശാനങ്ങൾ കൂടി

ബെംഗളൂരു: നീണ്ട കാത്തിരിപ്പിനൊടുവിൽ റവന്യൂ വകുപ്പ് ബിബിഎംപിക്ക് പുതിയ ശ്മശാനങ്ങൾ പണിയാനുള്ള സ്ഥലം കൈമാറി. അനുവദിച്ച സ്ഥലങ്ങളിൽ ഒമ്പത് ശ്മശാനങ്ങളാണ് പണിയാൻ പോകുന്നത്. നിലവിൽ പന്ത്രണ്ട് ശ്മശാനങ്ങളാണ് ഉള്ളത്. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ മരണങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിലവിലുള്ള ശ്മശാനങ്ങളിലെ വർധിച്ച ജോലി ഭാരം കുറക്കാൻ പുതുതായി ശ്മശാനങ്ങൾ വരുന്നതോടെ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ തൊണ്ണൂറോളം മൃതദേഹങ്ങളാണ് ഒരു ദിവസം സംസ്ക്കരിക്കാൻ ശ്മശാനങ്ങളിൽ എത്തുന്നത് ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. അതിൽ മുപ്പതോളം മൃതദേഹങ്ങൾ കോവിഡ് ബാധിച്ചു മരിച്ചവരുടേയും. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് സംസ്ക്കരിക്കാൻ നാല് ശ്മശാനങ്ങൾ പ്രത്യേകം നീക്കിവെച്ചതായും മഞ്ജുനാഥ് പ്രസാദ് അറിയിച്ചു. മേദി അഗ്രഹാരയിലേയും, ഹെബ്ബാളിലേയും ശ്മശാനങ്ങളിലുണ്ടാകുന്ന കാലതാമസവും, ജീവനക്കാർ ജനങ്ങളോട് നിയമവിരുദ്ധമായി പണം ആവശ്യപ്പെടുന്നതുമായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശവസംസ്കാരത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർ അവർക്കനുവദിച്ച സമയപരിധിക്കുള്ളിൽ ശ്മശാനത്തിൽ എത്തിച്ചേരാത്തതും, മൃതദേഹം കത്തിക്കാൻ മുഹൂർത്തം നോക്കുന്നതും, അന്ത്യോപചാരങ്ങൾ മൃതദേഹങ്ങൾ ശ്മശാനത്തിൽ എത്തിച്ചതിന് ശേഷം നടത്തുന്നതുമെല്ലാം സമയത്തിനനുസരിച്ച് കാര്യങ്ങൾ നീങ്ങാത്തതിന് കാരണമാകുന്നതായി കമ്മീഷണർ പറയുന്നു.
രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് മണിവരെയാണ് ബി.ബി.എം.പി യുടെ പരിധിയിലുള്ള ശ്മശാനങ്ങൾ പ്രവർത്തിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രവൃത്തി സമയം രാത്രി ഒമ്പത് മണി വരെ നീട്ടിയതായും കമ്മീഷണർ പറഞ്ഞു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ബന്ധുക്കളിൽ നിന്നും വാങ്ങിക്കൊണ്ടിരുന്ന ഇരുനൂറു രൂപ വേണ്ടെന്നു വച്ചതായും കമ്മീഷണർ പറഞ്ഞു. പകരം കോവിഡ് ബാധിച്ചു മരിച്ച ഒരു വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്പോൾ മൃതദേഹം വഹിക്കാനുള്ള മുള മഞ്ചലിനായി തൊള്ളായിരം രൂപയും, വിഭൂതി ശേഖരിക്കാനായുള്ള മൺ പാത്രത്തിനായി നൂറ് രൂപയും, ജീവനക്കാർക്കുള്ള അഞ്ഞൂറ് രൂപയും ബിബിഎംപി യാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതായും കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Main Topic :Bengaluru to get 9 more crematoriums
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.