യുവാക്കളെ തട്ടികൊണ്ടു പോയി 26.5 ലക്ഷം രൂപയുടെ കവര്‍ച്ച; എസ് ഐയും അമ്മാവനും അറസ്റ്റില്‍

ബെംഗളൂരു : തുംകൂര്‍ സ്വദേശികളായ യുവാക്കളെ തട്ടികൊണ്ട് പോയി 26.5 ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു എസ് ജെ പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ എസ് ഐ യും അശോക് നഗര്‍ സ്വദേശിയുമായ ജീവന്‍ കുമാര്‍ (31) ഇയാളുടെ അമ്മാവനും ഒരു പ്രാദേശിക മാഗസിനിലെ ജീവനക്കാരനുമായ ജ്ഞാന പ്രകാശ് (44) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായ അഞ്ചോളം പേര്‍ക്കു വേണ്ടിയുള്ളു അന്വേഷണം തുടരുകയാണ്.
ആഗസ്ത് 19 നാണ് സംഭവം. ചിക് പേട്ട് മെട്രൊ സ്റ്റേഷനില്‍ വെച്ച് രണ്ട് യുവാക്കളെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുംകൂരിലെ ഗുബ്ബിയില്‍ നിന്നു കൊപ്ര, അടക്ക, മഞ്ഞള്‍ തുടങ്ങിയ കാര്‍ഷികോത്പന്നങ്ങള്‍ ബെംഗളുരുവിലെ വ്യാപാരികള്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന വ്യവസായിയില്‍ നിന്നും പണം തട്ടുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. കാര്‍ഷികോത്പന്നങ്ങള്‍ വിതരണം ചെയ്തതിന്റെ തുക വാങ്ങാനായി വ്യവസായി ബെംഗളൂരുവിലേക്ക് അയച്ചതായിരുന്നു തന്റെ ജീവനക്കാരായ ശിവകുമാര സ്വാമിയേയും, ദര്‍ശനനേയും. 26.5 ലക്ഷം രൂപ ചിക്ക് പേട്ടിലെ വ്യാപാരിയില്‍ നിന്നും വാങ്ങിയ ശേഷം മറ്റൊരു വ്യാപാരിയില്‍ നിന്നും രണ്ട് ലക്ഷം രൂപ കൂടി വാങ്ങാനായി മെട്രൊ സ്റ്റേഷന് സമീപം കാറില്‍ കാത്തു നില്‍ക്കുകയായിരുന്നു ഇവര്‍.
ഇതിനിടയില്‍ അവിടെയെത്തിയ ജീവന്‍കുമാര്‍ അടക്കമുള്ള മൂന്ന് പേര്‍ പോലീസ് വേഷത്തില്‍ ഇവര്‍ക്കടുത്തെത്തി പെട്ടെന്ന് ഇവരുടെ കാറില്‍ കയറുകയും കാര്‍ മുന്നോട്ടെടുക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. കാര്‍ കുറച്ചു ദൂരം പിന്നീട്ട് നിര്‍ത്തിയ ശേഷം ഇവരുടെ പിറകില്‍ വന്ന മറ്റൊരു വാഹനത്തിലേക്ക് കാശ് അടങ്ങിയ ബാഗ് മാറ്റുകയും കാറിലുള്ളവരെ ഭീഷണിപ്പെടുത്തി ഇവര്‍ കാറില്‍ നിന്ന് ഇറങ്ങി പോകുകയുമായിരുന്നു.

ഉടന്‍ തന്നെ ശിവകുമാര സ്വാമി സിറ്റി മാര്‍ക്കറ്റ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ധര്‍മേന്ദ്ര കേസ് നേരിട്ടന്വേഷിക്കുകയായിരുന്നു. നേരത്തെ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട പോലീസുദ്യോഗസ്ഥനാണ് ജീവന്‍ കുമര്‍. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്തി വരികയാണെന്നും മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും വെസ്റ്റ് ഡിസിപി സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.