ബെംഗളൂരു അക്രമം: മുന്‍ ജഡ്ജി എച്ച് എസ് കെംപണ്ണയെ ക്ലെയിംസ് കമ്മീഷണറായി നിയമിച്ചു

ബെംഗളുരു : ഫേസ് ബുക്കില്‍ വന്ന പോസ്റ്റിനെ തുടര്‍ന്ന് ഈ മാസം 11 ന് ഡി ജെ ഹള്ളി, കെ ജി ഹളളി എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതല്‍ -സ്വകാര്യ നാശ നഷ്ടങ്ങള്‍ കണക്കാക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി എച്ച് എസ് കെംപണ്ണയെ ക്ലെംയിസ് കമ്മീഷണറായി നിയമിച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. അക്രമത്തിലെ നാശനഷ്ടങ്ങള്‍ കണക്കാക്കാനായി ക്ലെംയിസ് കമ്മീഷണറെ നിയമിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
2010 ല്‍ കര്‍ണാടക ഹൈകോടതിയിലെ അഡീഷണല്‍ ജഡ്ജിയായ കെംപണ്ണ 17 വര്‍ഷത്തോളം ജില്ലാ സെഷന്‍ ജഡ്ജിയായിരുന്നു. ആര്‍ക്കാവതി ലേ ഔട്ടിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം റദ്ദാക്കിയെന്ന മുന്‍ മുഖ്യമന്ത്രി സിദ്ധാ രാമയ്യക്കെതിരെയുള്ളയി പരാതിയില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ചതും കെംപണ്ണയെയായിരുന്നു.

കമ്മീഷണറെ നിയമിച്ചുള്ള വിജ്ഞാപനമിറക്കാനും ആവശ്യമായ സൗകര്യമൊരുക്കാനും ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓഖ, ജസ്റ്റീസ് അശോക് കിനഗി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ പരമ്പരകളില്‍ വ്യാപകമായി വാഹനങ്ങള്‍ കത്തിക്കുകയും പോലീസ് സ്റ്റേഷനുകളും പുലികേശി നഗര്‍ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടും തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തേ തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യുവാവും പിന്നീട് മരിച്ചു.
ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി എന്‍ ശിവമൂര്‍ത്തിയുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ 400 ഓളം പേരാണ് അറസ്റ്റിലായത്. ഇതില്‍ 61 പേര്‍ക്കെതിരെ യുഎപിഎ കുറ്റം ചുമത്തിയിരുന്നു. അറസ്റ്റിലായ 25 പേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
