Follow the News Bengaluru channel on WhatsApp

ബെംഗളൂരു നമ്മ മെട്രോ സെപ്തംബര്‍ ഏഴ് മുതല്‍ സര്‍വീസ് പുനരാരംഭിക്കും

ബെംഗളൂരു : കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി മുടങ്ങികിടന്ന നമ്മ മെട്രോ സെപ്തംബര്‍ ഏഴ് മുതല്‍ സര്‍വീസ് പുനരാംരംഭിക്കും. കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രത്യേക നടപടിക്രമങ്ങള്‍ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സും ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനും ചേര്‍ന്ന് ഉടന്‍  പുറത്തിറക്കും.

അണ്‍ലോക്ക് 4 ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സര്‍വീസ് നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്.‌ നേരത്തെ ശരാശരി 1800 യാത്രക്കാരുണ്ടായിരുന്നത് ഇനി 300 ആയി ചുരുങ്ങും. കോച്ചുകള്‍ ആറായി പരിമിതപ്പെടുത്തും. കോച്ചിനുള്ളിൽ യാത്രക്കാർ ഒരു മീറ്റർ അകലം പാലിക്കണം. സർവീസുകൾ രാവിലെ ഏഴു മുതൽ രാത്രി 8 മണി വരെ മാത്രമായിരിക്കും നടത്തുക. ഓരോ സ്റ്റേഷനിലും 20 സെക്കൻ്റ് നിർത്തും. അതേ സമയം യാത്രക്കാർ കൂട്ടം കൂടി നിൽക്കുന്ന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല. സെക്യൂരിറ്റി ജീവനക്കാർക്ക് ഗ്ലൗസ്, മുഖ ഷീൽഡ്, മാസ്ക്ക് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. കോച്ചുകകള്‍ക്കുള്ളിലെ താപനില 26 ഡിഗ്രിയായി നിലനിര്‍ത്തും. യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കുകയും ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. ടോക്കണ്‍ ഒഴിവാക്കി സ്മാര്‍ട്ട് കാര്‍ഡു വഴിയാണ് യാത്രക്ക് അനുമതി നല്‍കുക. സ്റ്റേഷനുകളില്‍ ഇടവിട്ട് അണുനശീകരണം ചെയ്യാനും യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.

ലോക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നതോടെ കോടികണക്കിന് രൂപയുടെ നഷ്ടമാണ് മെട്രോയ്ക്ക് ഉണ്ടായത്. ലോക് ഡൗണിന് മുമ്പ് ശരാശരി നാലര ലക്ഷം യാത്രക്കാരാണ് മെട്രോയെ യാത്രക്കായി ആശ്രയിച്ചിരുന്നത്.കോവിഡ് ഉപാധികളോടെ സർവീസ് പുനരാരംഭിക്കുമ്പോൾ നഷ്ടം പടിപടിയായി നികത്താം എന്നാണ് ബിഎംആർ എല്ലിൻ്റെ പ്രതീക്ഷ

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.