Follow the News Bengaluru channel on WhatsApp

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബെംഗളൂരുവില്‍ ഒളിത്താവളമൊരുക്കിയത് അനൂപ് മുഹമ്മദ് എന്ന് സൂചന

ബെംഗളൂരു : വിവാദമായ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നക്കും സന്ദീപ് നായര്‍ക്കും ബെംഗളൂരുവില്‍ ഒളിത്താവളമൊരുക്കിയത് ബെംഗളൂരുവില്‍ ലഹരിക്കടത്തിന് നാര്‍ക്കോട്ടിക്‌സ് ക്രൈം ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദാണെന്ന് സൂചന.

തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലെ സ്വര്‍ണക്കടത്ത് വിവരം പുറത്തായ ശേഷം ഇതിന്റെ മുഖ്യ ആസൂത്രകനായ കെ.ടി റമീസിന്റെ നിര്‍ദ്ദേശപ്രകാരം അനൂപ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബെംഗളൂരു കോറമംഗലയിലെ ഒക്ടോവ് എന്ന ഹോട്ടലില്‍ താമസിക്കാന്‍ മുറി എടുത്ത് നല്‍കിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബെംഗളൂരു വഴി നാഗാലാന്റിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. കെ ടി റമീസുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സ്വർണകടത്തിലെ പ്രതികൾക്കും ബെംഗളൂരുവിലെ ലഹരി കടത്തിൽ പിടിയിലായവർക്കും തമ്മിൽ ബന്ധമുണ്ടന്ന് തന്നെയാണ് അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നത്. ലോക് ഡൗൺ കാലത്ത് യു എ ഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്താൻ അവസരം വന്നതോടെ സ്വർണ്ണം വാങ്ങാനുള്ള സാമ്പത്തിക സഹായത്തിനായി കെ ടി റീമീസ് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘത്തിനെ ആശ്രയിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അതേ സമയം  സെലിബ്രിറ്റി പാര്‍ട്ടികള്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് കന്നഡ ചലച്ചിത്ര മേഖലയിലെ മറ്റാരു നടിയെ കൂടി ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചു. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തും നടിയുമായ സഞ്ജന ഗല്‍റാണിക്കാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. രാഗിണി ദ്വിവേദി അടക്കം കന്നഡ സിനിമ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് നിലവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

ശിവ പ്രകാശ് എന്ന ചിപ്പി ഒന്നാം പ്രതിയും രാഗിണി ദ്വിവേദി രണ്ടാം പ്രതിയും, ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന എക്‌സ് പാക്റ്റ് ക്ലബ് ഉടമ വിരണ്‍ ഖന്ന മൂന്നാം പ്രതിയുമാണ്. പ്രശസ്ത ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധു ആദിത്യ ആല്‍വ, പ്രശാന്ത് രംഗ, വൈഭവ് ജെയിന്‍, ആഫ്രിക്കന്‍ സ്വദേശി ലോം പെപ്പര്‍ സാംബ, അശ്വിന്‍, രാഹുല്‍, വിനയ്, എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. നൂറോളം പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

രാഗണി ദ്വിവേദിയെ തിങ്കളാഴ്ച വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.
ലഹരിക്കടത്തുമായിയെ ബന്ധപ്പെട്ട് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയല്‍ നടി അനിഖ, അനൂപ് മുഹമ്മദ്, റിജീഷ് രവീന്ദ്രന്‍ എന്നിവരെ ചോദ്യം ചെയ്തു വരികയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.