Follow the News Bengaluru channel on WhatsApp

രോഗലക്ഷണമില്ലെങ്കില്‍ കോവിഡ് രോഗികളായ അതിഥി തൊഴിലാളികള്‍ക്ക് ജോലി ചെയ്യാമെന്ന് കേരള സര്‍ക്കാറിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം : രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളായ അതിഥി തൊഴിലാളികള്‍ക്ക് ജോലി ചെയ്യാമെന്ന് കേരള സര്‍ക്കാറിന്റെ ഉത്തരവ്. നീണ്ട ക്വാറന്റെയിന്‍, പ്രോട്ടോക്കോള്‍ എന്നിവ മൂലം വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ആള്‍ ക്ഷാമം നേരിടുന്നുവെന്നും സര്‍ക്കാറിന്റെ പല വികസന പദ്ധതികള്‍ക്കും കാലതാമസം നേരിടുന്നുവെന്നും ഉള്ള വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ കഴിഞ്ഞ പതിനാലാം തീയതിയാണ് ഉത്തരവ് ഇറക്കിയത്.

നിലവില്‍ 14 ദിവസമാണ് സംസ്ഥാനത്ത് തിരെകെയെത്തുന്ന അതിഥി തൊഴിലാളികളുടെ ക്വാറന്റെയിന്‍. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ പിന്നെയും നീളും. ഇതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് പോസിറ്റീവ് ആയവരെ കൊണ്ട് ജോലികള്‍ ചെയ്യിക്കാമെന്നാണ് പുതിയ ഉത്തരവ്. ഇവര്‍ക്കായി സിഎഫ്എല്‍ടിസി പോലെ പ്രത്യേക സംവിധാനം ഒരുക്കണം. ജോലിയും താമസവും പ്രത്യേകമാക്കണം എന്നാണ് നിര്‍ദേശത്തിലെ ഉള്ളടക്കം. മറ്റുള്ളവരുമായി ഇടകലരാന്‍ ഇടവരരുത്. ലക്ഷണം കണ്ടാല്‍ ഉടനെ ഇവരെ മാറ്റണം. ആവശ്യമായ പരിശോധനകള്‍ നടത്തണം. എല്ലാ ചെലവുകളും തൊഴില്‍ ഉടമ വഹിക്കണം. നെഗറ്റീവ് ആയാല്‍ ഉടന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിയില്‍ കയറാം. ഉയര്‍ന്ന തസ്തികയില്‍ ഉള്ള ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിത സംവിധാനം ഒരുക്കണം എന്നും ഉത്തരവില്‍ പറയുന്നു.

ഏതെങ്കിലും ഒരു മേഖലയില്‍ ലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ ജോലി ചെയ്യിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുന്നത് ഇതാദ്യമായാണ്. നേരത്തെ ആരോഗ്യപ്രവര്‍ത്തകരെ ഇത്തരത്തില്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ നില്‍ക്കെ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനിടയിലാണ് കോവിഡ് പൊസിറ്റിവ് ആയ ലക്ഷണം ഇല്ലാത്ത തൊഴിലാളികളെ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ജോലി ചെയ്യിക്കാനുള്ള തീരുമാനം.

അതേ സമയം അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരുടെ സമർദത്തെ തുടർന്നാണ് സർക്കാറിൻ്റെ ഈ തീരുമാനമെന്ന് ആരോപണം ശക്തമായിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം തീര്‍ത്തും അപ്രായോഗികമാണെന്ന് ആക്ഷേപം പല കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.  ഉത്തരവിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ഉള്‍പ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് വിശ്രമം അത്യാവശ്യമാണെന്ന സാഹചര്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗ ബാധ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തരം ഒരു നിര്‍ദേശം ഒരു തരത്തിലും പ്രായോഗമല്ലെന്ന വാദമാണ് പൊതുവേ ഉയരുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.