Follow the News Bengaluru channel on WhatsApp

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഉത്തരവുകള്‍ ലംഘിച്ച 36 ആശുപത്രികള്‍ക്ക് ബിബിഎംപി നോട്ടീസ് നല്‍കി

ബെംഗളൂരു : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ ഉത്തരവുകള്‍ ലംഘിച്ച 36 സ്വകാര്യ ആശുപത്രികള്‍ക്ക് ബിബിഎംപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 50 ശതമാനം കിടക്കകള്‍ അനുവദിച്ചു നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ലംഘിച്ചതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കിടക്കകള്‍ മാറ്റി വെച്ചില്ലെങ്കില്‍ കര്‍ണാടക ദുരന്ത നിവാരണ നിയമം, പകര്‍ച്ച വ്യാധി നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി കമ്മീഷണര്‍ മഞ്ജുനാഥ പ്രസാദ് അറിയിച്ചു

ബന്നാര്‍ഘട്ടയിലേയും ശേഷാദ്രിപുരത്തേയും അപ്പോളോ ആശുപത്രി, ബാപ്റ്റിസ്റ്റ് ആശുപത്രി, ക്രൈസ്റ്റ് സൂപ്പര്‍ ആശുപത്രി, എച്ച്ബിഎസ് ഹോസ്പിറ്റല്‍ ട്രസ്റ്റ്, മെഡി ഹോപ്പ് ഹോസ്പിറ്റല്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍, ശിഫ ആശുപത്രി, നന്ദന ഹെല്‍ത്ത് കെയര്‍ സര്‍വീസസ്, നാരായണ ഹൃദയാലയ, ന്യൂ ജനപ്രിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, വിക്രം ആശുപത്രി, സക്ര വേള്‍ഡ് ആശുപത്രി, മണിപ്പാള്‍ ആശുപത്രി, രാമയ്യ ആശുപത്രി, ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍, രക്ഷ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ഫോര്‍ട്ടിസ് ആശുപത്രി എന്നിവ അടക്കമുള്ള പ്രമുഖ ആശുപത്രികള്‍ക്കാണ് ബിബിഎംപി നോട്ടീസ് നല്‍കിയത്.

ആശുപത്രികളില്‍ ചിലത് കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ മാറ്റി വെച്ചിരുന്നെങ്കിലും അമ്പത് ശതമാനം എന്ന കണക്ക് പാലിച്ചിരുന്നില്ല.

സർക്കാർ നിർദേശം ലംഘിച്ച ആശുപത്രികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും ഇതിൻ്റെ ഭാഗമായിട്ടാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ ട്വീറ്റ് ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.