Follow the News Bengaluru channel on WhatsApp

നിയമസഭയിലെ കോവിഡ് പരിശോധന; ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോല്‍ അടക്കം 110 പേര്‍ക്ക് കോവിഡ്

ബെംഗളൂരു : നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് വിധാന്‍ സൗധയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ കോവിഡ് പരിശോധനയില്‍ ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോലിന് അടക്കം 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനപ്രതിനിധികള്‍, വിധാന്‍ സൗധയിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരടക്കം 2145 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ആകെ പരിശോധന നടത്തിയില്‍ 5.2 ശതമാനം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കാഗേരി പറഞ്ഞു.
മന്ത്രി ഗോവിന്ദ് കാര്‍ജോല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച പലരിലും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ല.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, ഉപമുഖ്യമന്ത്രി ഡോ.സി എന്‍. അശ്വത് നാരായണന്‍, സംസ്ഥാന മന്ത്രിസഭയിലെ നഗര വികസന മന്ത്രി ബൈരതി ബസവരാജു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഗോപാലയ്യ, ആരോഗ്യ മന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീൽ, വനം മന്ത്രി ആനന്ദ് സിംഗ്, മൃഗ സംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ, തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ, ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ, വനിതാ ശിശുവികസന മന്ത്രി ശശികല ജൂലി എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Main Topic : Karnataka: 110 people test positive for COVID-19 at Vidhana Soudha…


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.