ടെക്സ്റ്റൈല്‍സ് മന്ത്രി ശ്രീമന്ത് പാട്ടീലിനും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയേന്ദ്രക്കും കോവിഡ്
ബെംഗളൂരു : ടെക്സ്റ്റൈല്‍സ് മന്ത്രിയും ബെളഗാവിയിലെ കഗ്വാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ശ്രീമന്ത് പാട്ടീലിനും മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വിജയേന്ദ്രക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ട്വിറ്ററിലൂടെയാണ് രോഗവിവരം പുറത്ത് വിട്ടത്. രോഗലക്ഷണങ്ങള്‍ പ്രകടമാവാത്തതിനാല്‍ രണ്ടു പേരും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും തങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ഇരുവരും ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
നവംബർ മൂന്നിന് നടക്കുന്ന സിറ ഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനിടെയാണ് വിജയേന്ദ്രക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പക്കും ചാമരാജ് നഗർ എംപി ശ്രീനിവാസ് പ്രസാദിനും കോവിഡ് സ്ഥിരീകരിച്ചപ്പോൾ വിജയേന്ദ്ര സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.