Follow the News Bengaluru channel on WhatsApp

ബെംഗളൂരു-കേരള സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് കേരളം അനുമതി നല്‍കിയില്ല; സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം

ബെംഗളൂരു: ദസറ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ പശ്ചിമ റെയില്‍വേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ 21 സ്‌പെഷ്യല്‍ ട്രെയിനുകളില്‍ കേരളത്തിലേക്ക് അനുവദിച്ച രണ്ടെണ്ണത്തിന് കേരളത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാന്‍ വൈകുന്നതിനാല്‍ രണ്ടു ട്രെയിനുകളുടേയും വിഞ്ജാപനം റെയില്‍വേ പുറത്തിറക്കിയിട്ടില്ല. രണ്ടു ട്രെയിനുകളും തമിഴ്‌നാട് വഴി കടന്നു പോകുന്നതിനാല്‍ കേരളത്തിന് പുറമേ തമിഴ്‌നാടിന്റേയും അനുമതി ആവശ്യമാണ്. രണ്ടു സംസ്ഥാനങ്ങളുടേയും അനുമതി ലഭിക്കാത്തതിനാല്‍ ട്രെയിനുകളുടെ പട്ടിക പുറത്തിറക്കുന്നത് നീളും.

ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. രാജ്യത്താകെ 196 ട്രെയിനുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബെംഗളൂരു- കണ്ണൂര്‍, ബെംഗളൂരു- കന്യാകുമാരി എന്നിങ്ങനെ കേരളത്തിലേക്ക് രണ്ട് തീവണ്ടികളിണ് അനുവദിച്ചിരുന്നത്. അനുമതി വൈകുന്നതോടെ ട്രെയിന്‍ സര്‍വീസ് റദ്ദ് ചെയ്യപ്പെടാനുള്ള സാധ്യതയേറി.

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും കേരളത്തിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നില്ല. നിലവില്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എത്താനും തിരിച്ച് ബെംഗളൂരുവിലേക്കെത്താനും സ്വകാര്യ ടാക്‌സികളെയാണ് കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത്. കേരള – കര്‍ണാടക ആര്‍ ടിസികളും പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത് മലയാളി യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ആയിട്ടാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതെങ്കിലും പിന്നീട് യാത്രക്കാരുടെ വര്‍ധനവിനനുസരിച്ച് ട്രെയിനുകള്‍ സ്ഥിരം സര്‍വീസ് നടത്തുമെന്നും സൂചന ഉണ്ടായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.