Follow the News Bengaluru channel on WhatsApp

രാജ്യത്തെ വന്‍ നഗരങ്ങളിലെ റോഡപകടങ്ങളില്‍ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

ബെംഗളൂരു : രാജ്യത്തെ വന്‍ നഗരങ്ങളിലെ റോഡപകടങ്ങളുടെ എണ്ണത്തില്‍ ബെംഗളൂരു മൂന്നാം സ്ഥാനത്ത്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റോഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ട് – 2019 ലെ കണക്ക് പ്രകാരം രാജ്യത്തെ ഐ ടി നഗരമായ ബെംഗളൂരുവില്‍ 4684 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 768 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മുന്‍വര്‍ഷത്തേതില്‍ നിന്ന് അപകട നിരക്കില്‍ 1.6 ശതമാനവും മരണ നിരക്കില്‍ 12 ശതമാനവുമാണ് വര്‍ധനവ്. 2018 – ല്‍ 4129 റോഡപകടങ്ങളും 686 മരണങ്ങളുമാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം പുതിയ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകയിലെ ആകെയുള്ള റോഡ്‌  അപകടങ്ങളുടെ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. 2019-ല്‍ സംസ്ഥാനത്ത് 40658 അപകടങ്ങളും 10958 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ല്‍ അപകടങ്ങളുടെ എണ്ണം 41701 ഉം മരിച്ചവരുടെ എണ്ണം 10990 ഉം ആയിരുന്നു. റോഡപകടങ്ങളില്‍ കര്‍ണാടക രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ചെന്നൈയാണ്. 6871 റോഡപകടങ്ങളും 1252 മരണങ്ങളുമാണ് ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 5601 അപകടങ്ങളും 1463 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചെന്നൈയും (9.35 %) ഡല്‍ഹിയും (13.95%) അപകട നിരക്കില്‍ നിരക്കില്‍ വന്‍ കുറവാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം 449002 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 151113 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 451361 പേര്‍ക്ക് പരിക്കുപറ്റി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ റോഡപകടങ്ങളില്‍ 3.86 % കുറവ് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയതും പിഴ നിരക്ക് വര്‍ധിപ്പിച്ചതും, ട്രാഫിക്ക് ലംഘനങ്ങള്‍ കണ്ടെത്താന്‍ ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യ നിലവില്‍ വരുത്തിയതും, റോഡ് സുരക്ഷാ കാമ്പയിനുകളും അപകടങ്ങളുടെ തോത് കുറക്കാന്‍ സഹായകരമായി എന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സെക്രട്ടറി ഗിരിധര്‍ അരമനെ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.