Follow the News Bengaluru channel on WhatsApp

കന്നഡ നാട്ടില്‍ നിന്നും ടിവി ചലഞ്ചുമായി യുവകലാസാഹിതി ബെംഗളൂരു 

ബെംഗളൂരു : കേരളത്തിലെ വിവിധ ജില്ലകളിലായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ നിന്ന് അർഹരായ കുട്ടികളെ കണ്ടെത്തി ടിവി സെറ്റുകൾ വീട്ടിലെത്തിച്ച് ഓൺലൈൻ പഠനസൗകര്യം ഏർപ്പെടുത്തി ബെംഗളൂരു യുവകലാസാഹിതി.

യുവകലാസാഹിതിയുടെ കേരള ഘടകവുമായി സഹകരിച്ചാണ് ടിവി സെറ്റുകളുടെ വിതരണ പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ വനിതാ കലാസാഹിതി സംസ്‌ഥാന സെക്രട്ടറി ശാരദമോഹൻ, തൃശ്ശൂർ ജില്ലയിൽ ചിമ്മിനി ആദിവാസി കോളനികളിൽ ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ.കെ.രാജൻ, വടക്കാഞ്ചേരി മാരാത്തുകുന്ന് കോളനിയിൽ യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ, പൊന്നാനി കരിങ്കല്ലത്താണിയിൽ സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം പി.പി.സുനീർ, കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കുരുവട്ടൂരിലും യഥാക്രമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സിപിഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ എന്നിവർ ടിവി സെറ്റുകൾ വിതരണം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു വിവിധ ഇടങ്ങളില്‍ നടന്ന ചടങ്ങുകളിൽ യുവകലാസാഹിതി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. വിനോദ് ഗംഗാധരൻ, ബിനോയ് ഷബീർ, ഹരോൾഡ് മാത്യു പുന്നക്കൽ, ദിനേശ് രഘുനാഥ് തുടങ്ങിയവരാണ് ബാംഗ്ലൂരിലെ ധനശേഖരണത്തിനും യുവകലാസാഹിതിയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.