Follow the News Bengaluru channel on WhatsApp

കൊപ്പലില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു 

ബെംഗളൂരു: കൊപ്പലില്‍ കന്നുകാലി ഫാമിലെ ജീവനക്കാരനെ പുലി ആക്രമിച്ച് കൊന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ആനെഗുണ്ടി സ്വദേശി ഹുളിഗേഷ് ദൊഡ്ഡപ്പ (21) ആണ് കൊല്ലപ്പെട്ടത്. ബുനാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്. രാത്രി വൈകിയിട്ടും ഹൂളിഗേഷ് വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ കൊപ്പല്‍ റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യം ധരിപ്പിച്ചു. നേരത്തെ ഈ പ്രദേശങ്ങളില്‍ പുലിയെ കണ്ടിട്ടുള്ളതായി നാട്ടുകാര്‍ അറിയിച്ചതിനാല്‍ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ ഹൂളിഗേഷിന്റെ മൃതദേഹം പകുതിയോളം പുലി തിന്ന നിലയില്‍ ആനെഗുണ്ടി മലയില്‍ നിന്നും കണ്ടെത്തുന്നത്. തല കണ്ടെത്തിയത് മറ്റൊരു സ്ഥലത്തു നിന്നായിരുന്നു.

ഈ ഭാഗങ്ങളില്‍ നേരത്തേയും പുലിയുടെ ആക്രമണമുണ്ടായിരുന്നു. ഹൈദരാബാദില്‍ നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തെ പുലി ആക്രമിച്ചതിനെ തുടര്‍ന്ന് സംഘത്തിലെ 65 കാരിക്കും യുവാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആനെഗുണ്ടിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തില്‍ പാചകക്കാരനായ ഹൂളിഗേഷ് അടുത്തിടെയാണ് കന്നുകാലി ഫാമില്‍ ജോലിയില്‍ പ്രവേശിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. ShajiGeorge says

    Stop seeing adds

Leave A Reply

Your email address will not be published.